കാൽസ്യം കാപ്സ്യൂളുകളിൽ ബ്ലേഡ് കഷണങ്ങൾ നിറച്ച് ഭാര്യയെ കഴിപ്പിച്ചു

കാൽസ്യം കാപ്സ്യൂളുകളിൽ ബ്ലേഡ് കഷണങ്ങൾ നിറച്ച് ഭാര്യയെ കഴിപ്പിച്ചു

ഭാര്യയെ കൊലപ്പെടുത്താൻ കാപ്സ്യൂളുകളിൽ ബ്ലേഡ് കഷണങ്ങൾ നിറച്ച് കഴിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. പുണെ ശിവാനെ നിവാസി സോമനാഥ് സാധു സപ്കൽ (45) എന്നയാളെയാണ് ഉത്തംനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമത്തിനു കേസെടുത്തു.കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പരിശോധനകൾക്കു വിധേയയാക്കിയപ്പോഴാണ് കുടലിൽ ബ്ലേഡ് കഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ ബ്ലേഡുകൾ നീക്കം ചെയ്യുകയായിരുന്നു. 
കുടുംബവഴക്കിനെ തുടർന്നുള്ള വൈരാഗ്യമാണ് ഭർത്താവിനെ ഈ ക്രൂരതയ്ക്കു പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നാലോ അഞ്ചോ കാൽസ്യം കാപ്സ്യൂളുകളിലാണ് ബ്ലേഡ് കഷണങ്ങൾ നിറച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു

Leave a Reply