ബംഗളൂരു: മുസ്ലീം വിദ്യാര്‍ഥികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയെ സ്ഥലം മാറ്റി വിദ്യാഭ്യാസ വകുപ്പ്.
ശിവമോഗയിലെ ഉറുദു സ്‌കൂളിലെ അധ്യാപിക മഞ്ജുള ദേവിയെയാണ് സ്ഥലം മാറ്റിയത്.
ക്ലാസില്‍ ബഹളം വെച്ച കുട്ടികളില്‍ രണ്ട് മുസ്ലീം വിദ്യാര്‍ഥികളോട്ദേഷ്യത്തോടെ പാകിസ്ഥാനില്‍ പോകാന്‍ അധ്യാപിക ആവശ്യപ്പെട്ടെന്ന് ആരോപിച്ച് രക്ഷിതാക്കളാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ അധ്യാപികയ്ക്ക് എതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
ഇത് ഹിന്ദുക്കളുടെ രാജ്യമാണ് പാകിസ്ഥാനിലേക്ക് പൊയ്‌ക്കോളു എന്ന് അധ്യാപിക വിദ്യാര്‍ഥികളോട് പറഞ്ഞതായി രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നു. സ്‌കൂളില്‍ എട്ടുവര്‍ഷമായി പഠിപ്പിക്കുന്ന അധ്യാപികയാണ് മഞ്ജുള.
നേരത്തെ യുപിയില്‍ മുസ്ലീം വിദ്യാര്‍ഥിയെ ഹിന്ദു കുട്ടികളെ കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികയുടെ നടപടി വലിയ വിവാദമാവുകയും ഇവര്‍ക്കെതിതെ കേസെടുക്കുകയും ചെയ്തിരുന്നു.