കാസർഗോഡ്‌ കോളേജ് വിദ്യാർത്ഥിനി കിടപ്പ് മുറിയിൽ മരിച്ച നിലയിൽ

കാസർഗോഡ്‌ കോളേജ് വിദ്യാർത്ഥിനി കിടപ്പ് മുറിയിൽ മരിച്ച നിലയിൽ

കാസർഗോഡ്‌ ഉദുമയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശിനിയും ചട്ടഞ്ചാൽ എംഐസി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ മേഘ (20) ആണ് മരിച്ചത്. കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാർത്ഥിനി ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply