അമ്മ മരിച്ചെന്ന് പറഞ്ഞ് പരിശോധന ഒഴിവാക്കി, നടത്തത്തിൽ സംശയം തോന്നി; യുവതിയുടെ ഷൂസ് അഴിപ്പിച്ചപ്പോൾ കണ്ടത് ഞെട്ടി കസ്റ്റംസ്

അമ്മ മരിച്ചെന്ന് പറഞ്ഞ് പരിശോധന ഒഴിവാക്കി, നടത്തത്തിൽ സംശയം തോന്നി; യുവതിയുടെ ഷൂസ് അഴിപ്പിച്ചപ്പോൾ കണ്ടത് ഞെട്ടി കസ്റ്റംസ്

തന്ത്രപൂർവം പരിശോധന ഒഴിവാക്കിയ യുവതി കടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഷൂസ് അഴിപ്പിച്ച് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കി 275 ഗ്രാം സ്വർണം ഒളിപ്പിച്ചത് കണ്ടെത്തിയത്.


കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. മരിച്ച അമ്മയെ സന്ദർശിക്കാനെന്ന വ്യാജേന പരിശോധന ഒഴിവാക്കി സ്വർണം കടത്താൻ ശ്രമിച്ചയുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്.ആകെമൊത്തം 25 ലക്ഷം രൂപയുടെ സ്വർണമാണ് യുവതി കടത്താൻ ശ്രമിച്ചത്.യുവതി ബഹറിനിൽ നിന്നുമാണ് വരുന്നത്.ഗ്രീൻ ചാനലിലൂടെ ഇവർ കടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ച് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തിയത്. ഷൂസില്‍ ഒളിപ്പിച്ച 275 ഗ്രാം സ്വർണമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ ചെയിൻ രൂപത്തിലും മറ്റുമായി 253 ഗ്രാം സ്വർണം കൂടി കണ്ടെത്തി.

Leave a Reply