ഇന്ന് ഓയോ റൂമിൽ താമസത്തിനെത്തിയ രേഷ്മ (22) യാണ് കൊല്ലപ്പെട്ടത്.
കൊച്ചി: കൊച്ചിയിൽ ഓയോ റൂമിൽ യുവതിയെ കഴുത്തിൽ കത്തി കയറ്റി കൊലപ്പെടുത്തി. കൊച്ചിയിലെ ലിറ്റിൽ ഫ്ലവർ ചർച്ച് റോഡിനടുത്തുള്ള ഓയോ റൂമിലാണ് കൊലപാതകം നടന്നത്. ഓയോ റൂമിൽ താമസത്തിനെത്തിയ ഇരുപത്തിരണ്ടു വയസ്സുകാരിയായ രേഷ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഓയോ റൂം കെയർ ടേക്കറായ പ്രതി നൗഷാദ് പിടിയിലായി. ഇരുവരും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നാണ് പെൺകുട്ടി റൂമിൽ എത്തിയത്. കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.