ഒരു വീട്ടിലെ മൂന്നു സഹോദരിമാർ മുങ്ങി മരിച്ചു;ദാരുണമായ സംഭവം പിതാവ് നോക്കിനിൽക്കെ

ഒരു വീട്ടിലെ മൂന്നു സഹോദരിമാർ മുങ്ങി മരിച്ചു;ദാരുണമായ സംഭവം പിതാവ് നോക്കിനിൽക്കെ

പാലക്കാട്:മണ്ണാർക്കാട് സ്വദേശികളായ മൂന്ന് സഹോദരിമാരായ റമീഷ (23), റിൻഷി (18), നഷീദ് (26) എന്നിവർ കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങിമരിച്ചു. മണ്ണാർക്കാട് കോട്ടോപ്പാടത്താണ് സംഭവം.സഹോദരിമാരിൽ ഒരാൾ കുളത്തിലേക്ക് വഴുതിവീണു, മറ്റ് രണ്ട് പേർ അവളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും നിർഭാഗ്യവശാൽ മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.

അച്ഛൻ റഷീദ് വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കെയാണ് അപകടം നടന്നത്.ഏകദേശം അരമണിക്കൂറോളം കഴിഞ്ഞാണ് മൂന്ന് പേരെയും വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. ഒരേക്കറോളം വിസ്തൃതിയുള്ള വലിയ കുളമാണ് ഇത്. ഓണം അവധിക്ക് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു റിൻഷയും നാഷിദയും. അപകടം നടന്ന കുളം അൽപ്പം ഉൾപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വിവരം നാട്ടുകാർ അറിയുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. മൂന്ന് പേരെയും ചെളിയിൽ മുങ്ങിത്താഴ്ന്ന നിലയിൽ നിന്നാണ് കരക്കെത്തിച്ചത്. മൂന്ന് പേരും മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്‌റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി സംസ്കരിക്കും.

Leave a Reply