ഇഡി വലയത്തിൽ നവ്യ നായർ: കള്ളപ്പണം കേസിൽ നടി കുടുങ്ങാൻ സാധ്യത

ഇഡി വലയത്തിൽ നവ്യ നായർ: കള്ളപ്പണം കേസിൽ നടി കുടുങ്ങാൻ സാധ്യത

കള്ളപ്പണക്കേസിൽ മലയാളത്തിന്റെ പ്രിയ നടി നവ്യ നായർ കുടുങ്ങാൻ സാധ്യയേറുന്നു. ഇഡി ചോദ്യം ചെയ്‌ത താരത്തിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചുവെന്നാണ്‌ സൂചന. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ്‌ പുറത്ത്‌ വരുന്ന വിവരം. ചിലപ്പോൾ അറസ്റ്റ്‌ അടക്കമുള്ള നടപടികളിലേക്കും നീങ്ങും.

സച്ചിൻ സാവന്തിന്റെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ്‌ നവ്യാ നായരെ ഇഡി ചോദ്യം ചെയ്തത്‌. ഐആർഎസ് ഉദ്യോഗസ്ഥനായ സാവന്തുമായി ബന്ധം കണ്ടെത്തിയതോടെയാണ് നവ്യയെ ചോദ്യം ചെയ്തത്. സച്ചിൻ സാവന്ത് നടിക്ക് വിലകൂടിയ സമ്മാനങ്ങളും സ്വർണാഭരണങ്ങളും വാങ്ങി നൽകിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

ഈ വർഷം ജൂണിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സച്ചിൻ സാവന്ത് അറസ്റ്റിലായത്. സർക്കാർ സർവീസിലിരിക്കെ വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്തവിധം 2.46 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് സാവന്തിനും കുടുംബാംഗങ്ങൾക്കും എതിരേയുള്ള സിബിഐ കേസിൽെ കുറ്റപത്രം സമർപിച്ചു. ഇതു ഏറ്റെടുത്താണ്‌ സാവന്തിന്റെ പേരിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി അന്വേഷണം ആരംഭിച്ചത്‌

കുറ്റപത്രത്തിന്റെ ഭാഗമായി നവ്യാ നായരുടെ മൊഴി പ്രത്യേക ഇ ഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇഡി അന്വേഷണത്തിൽ സാവന്ത്, നവ്യാ നായർക്ക് ആഭരണങ്ങളുൾപ്പെടെ ചില സമ്മാനങ്ങൾ നൽകിയതായി കണ്ടെത്തിയിരുന്നു. എന്നാൽ ഒരു സുഹൃത്ത് എന്ന നിലയിൽ മാത്രമാണ് സച്ചിനെ പരിചയമെന്നും സുഹൃത്തെന്ന രീതിയിലാണ് സമ്മാനങ്ങൾ കൈപ്പറ്റിയതെന്നും നവ്യാ നായർ ഇപ്പോൾ പറഞ്ഞിട്ടുള്ളത്‌.

സൗഹൃദത്തിന്റെ അടയാളമായി സച്ചിൻ തനിക്ക് ചില ആഭരണങ്ങൾ സമ്മാനിച്ചതായി നവ്യ മൊഴിയിൽ വ്യക്തമാക്കി. അടുത്ത വസതികളിൽ താമസിച്ചപ്പോൾ ഉണ്ടായ പരിചയമാണ് ഉദ്യോഗസ്ഥനുമായി ഉള്ളതെന്ന് നവ്യാ നായർ പ്രതികരിച്ചു. അദ്ദേഹത്തിന് ഗുരുവായൂർ ദർശനത്തിന് സൗകര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്. മറ്റു ബന്ധങ്ങളോ, സൗഹൃദമോ ഇല്ല. കുഞ്ഞിന്റെ ജന്മദിനത്തിന് സച്ചിൻ സമ്മാനം നൽകിയിട്ടുണ്ട്. താൻ ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഇഡിയെ അറിയിച്ചിട്ടുമുണ്ടെനനനൊന്‌ നവ്യ വിശദീകരിക്കുന്നത്‌.

2011-ൽ സാവന്ത് കുടുംബത്തിന്റെ ആകെ ആസ്തി 1.4 ലക്ഷം രൂപയായിരുന്നു. 2022-ൽ ഇത് 2.1 കോടി രൂപയായി ഉയർന്നു. ഈ കേസിൽ സാവന്തിനെതിരേ അഴിമതി പരാതി ലഭിച്ചതിനു പിന്നാലെയാണ് അനധികൃത സ്വത്തുസമ്പാദനത്തിന് കേസെടുത്തത്‌. സാവന്തിനെ നേരത്തേ മുംബൈ സോണൽ ഓഫീസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചിരുന്നു.

Leave a Reply