കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യൽ: തകർന്നിരിക്കുമ്പോൾ നൃത്തം ചെയ്യുകയെന്ന്‌ നവ്യ നായർ

കള്ളപ്പണക്കേസിൽ നടി നവ്യാ നായർ കുടുങ്ങുമെന്ന വാർത്തകൾക്കിടയിൽ പ്രതികരണവുമായി താരം. ജയിലുള്ള കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിലുമായി ഡേറ്റിങിലായിരുന്നുവെന്ന വാർത്തകൾക്കിടെയാണ്‌ നവ്യയുടെ അപ്രതീക്ഷിത പ്രതികരണം.

‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ടാഗ്‌ലൈനോടു കൂടി നവ്യ നായർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് വൈറൽ ആകുന്നു. ഒരു നൃത്തവിഡിയോയോടൊപ്പമാണ് നിങ്ങൾ തകർന്നിരിക്കുമ്പോഴും നൃത്തം ചെയ്യണം എന്ന് കവിതാ ശകലം നവ്യ നായർ പങ്കുവച്ചത്. ‘‘നിങ്ങൾ തകർന്നിരിക്കുമ്പോൾ നൃത്തം ചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവിൽ കെട്ടിയ ബാൻഡേജ് നനഞ്ഞു കുതിർന്ന് രക്തം വാർന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയിൽ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക.’’– എന്നായിരുന്നു നവ്യ നായർ ഇൻസ്റ്റാഗ്രിൽ കുറിച്ചത്.

സച്ചിൻ സാവന്തിൽ നിന്നും നവ്യ നായർ സമ്മാനങ്ങൾ കൈപറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. സച്ചിൻ സാവന്തുമായി മുംബൈയിൽ അയൽക്കാരായിരുന്ന പരിചയം മാത്രമാണുളളതെന്നാണ് ഇക്കാര്യത്തിൽ നവ്യ നായരുടെ കുടുംബത്തിന്റെ വിശദീകരണം.

Leave a Reply