അയൽവാസിയായ മുസ്‍ലിമിനെ കുടുക്കാൻ ‘പി.എഫ്.ഐ സിന്ദാബാദ്’ പോസ്റ്റർ പതിച്ചു; ഹൗസിങ് സൊസൈറ്റി സെക്രട്ടറി അറസ്റ്റിൽ

അയൽവാസിയായ മുസ്‍ലിമിനെ കുടുക്കാൻ ‘പി.എഫ്.ഐ സിന്ദാബാദ്’ പോസ്റ്റർ പതിച്ചു; ഹൗസിങ് സൊസൈറ്റി സെക്രട്ടറി അറസ്റ്റിൽ

അയൽവാസിയായ മുസ്‍ലിമിനെ കേസിൽ കുടുക്കാൻ വീടുകൾക്കും കെട്ടിടങ്ങൾക്കും മുന്നിൽ പച്ച സ്കെച്ച് പേനകൾ ഉപയോഗിച്ച് ‘പി.എഫ്.ഐ സിന്ദാബാദ്’ എന്നെഴുതിയ പോസ്റ്റർ പതിച്ച കേസിൽ ഹൗസിങ് സൊസൈറ്റി സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏകനാഥ് കേവാലെ എന്ന 68കാരനാണ് പിടിയിലായത്. ന്യൂ പൻവേലിലെ ഹൗസിങ് സൊസൈറ്റിയിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് അനുകൂലമായി മുദ്രാവാക്യം എഴുതിയ പോസ്റ്ററുകൾ പതിച്ച സംഭവത്തിലാണ് നവി മുംബൈ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതിങ്ങ​നെ: ജൂൺ 24 നാണ് നവി മുംബൈയിലെ ഖണ്ഡേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നീൽ അംഗൻ ഹൗസിംഗ് സൊസൈറ്റിയിൽ ഏതാനും വീടുകൾക്ക് പുറത്ത് ‘പി.എഫ്.ഐ (പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) സിന്ദാബാദ്’, ‘786’ എന്നിങ്ങനെയുള്ള സ്റ്റിക്കറുകൾ പതിച്ചതായി കണ്ടെത്തിയത്. ചില വീടുകൾക്ക് പുറത്ത് പടക്കങ്ങളും വടികളും ഉണ്ടായിരുന്നു. ഇത് സൊസൈറ്റിയിലെ താമസക്കാരെ ഭയപ്പെടുത്തുകയും പരിഭ്രാന്തരാക്കുകയും ചെയ്തു.

Leave a Reply