ശമ്പളവും അലവൻസും തികയുന്നില്ല; മാസം ഒരു ലക്ഷം കടം;രാജ്മോഹന്‍ ഉണ്ണിത്താൻ

ശമ്പളവും അലവൻസും തികയുന്നില്ല; മാസം ഒരു ലക്ഷം കടം;രാജ്മോഹന്‍ ഉണ്ണിത്താൻ

ശമ്പളവും അലവൻസും തികയുന്നില്ലെന്നും മാസം ഒരു ലക്ഷം രൂപ കടമാണെന്നും കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. ഡീസലിനും കറന്റിനും വീട്ടുവാടകയ്ക്കും എല്ലാമായി വലിയ തുക വാടക നൽകാനുണ്ട്. ഇതെല്ലാം അലവൻസിൽനിന്ന് തന്നെ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഉണ്ണിത്താന്‍ ഇക്കാര്യം പറഞ്ഞത്.

എം.പിക്ക് ഒരു മാസത്തെ ശമ്പളം ഒരു ലക്ഷം രൂപയാണ്. അലവൻസ് 90,000 രൂപയും. ഒരു ഡ്രൈവറെ കേരള സർക്കാർ തരുന്നുണ്ട്. കേരള സർക്കാർ സർവീസിലുള്ള ഒരാളുടെ സേവനം പേഴ്‌സനൽ അസിസ്റ്റന്റായും ലഭിക്കും. 40,000 രൂപ ഇഷ്ടമുള്ള സ്റ്റാഫിനെ വയ്ക്കാനും കേന്ദ്ര സർക്കാർ തരുന്നുണ്ട്. എത്ര സ്റ്റാഫിനെ വേണമെങ്കിലും നമ്മുടെ ഇഷ്ടം പോലെ വയ്ക്കാം. അവർക്കെല്ലാം ഈ തുകയിൽനിന്നു ശമ്പളം നൽകണെമന്നും ഉണ്ണിത്താൻ പറഞ്ഞു.

‘കാസർകോട് എം.പിയായിട്ട് നാല് വർഷമായി. ഇതുവരെ ഒരു തുള്ളി ഡീസൽ ഞാൻ കാസർകോട്ടുനിന്ന് ആരുടെ കൈയിൽനിന്നും അടിച്ചിട്ടില്ല. എന്റെ ഒരു മാസത്തെ ഡീസലിന്റെ ചെലവ് ഒന്നേക്കാൽ ലക്ഷം രൂപയാണ്. അതിൽ 25,000 രൂപ കടമാണ്. 90,000 രൂപയിൽ 20,000 വീടിനു വാടകയായി നൽകണം. കറന്റ് ചാർജ് എല്ലാമായി പത്തു രൂപയാകും. എം.പിയായപ്പോൾ ഒരു ഇന്നോവ കാറെടുത്തിരുന്നു. അതിന് 30,000 രൂപ സി.സി അടക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply