തെറാപ്പിസ്റ്റിനെ മാനഭംഗപ്പെടുത്തി, നഗ്ന ഫോട്ടോകൾ എടുത്തു

തെറാപ്പിസ്റ്റിനെ മാനഭംഗപ്പെടുത്തി, നഗ്ന ഫോട്ടോകൾ എടുത്തു

കൊച്ചി കതൃക്കടവിലുള്ള ആയുർ സ്പർശം എന്ന പേരുള്ള സ്പായിൽ തെറാപ്പിസ്റ്റായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. വൈകീട്ട് 5.30-നാണ് സംഭവം. സ്പായിലെത്തിയ പ്രതി തെറാപ്പിസ്റ്റായ യുവതിയുടെ നഗ്ന ഫോട്ടോകൾ എടുക്കുകയും ചെയ്തെന്നാണ് പരാതി.

കേസിൽ ഒരാളെയും യുവതിയെ അസഭ്യം പറഞ്ഞ രണ്ട് വനിതാ ജീവനക്കാരെയും അറസ്റ്റ് ചെയ്തു. മഞ്ചേരി കടമ്പേട് കൊളിക്കൽ വീട്ടിൽ മുഹമ്മദ് ഷക്കീർ (52) ആണ് പിടിയിലായത്.

പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുകയും പരാതിക്കാരിയെ അസഭ്യം പറയുകയും ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരായ വയനാട് വെള്ളമുണ്ട സ്വദേശി നീതു ജെയിംസ് (27), തൃശ്ശൂർ കുന്നുകാട് പ്ലംകലമുക്ക് വീട്ടിൽ ഗീതു (25) എന്നിവരെയും അറസ്റ്റ് ചെയ്തു. എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായ രതീഷ് ടി.എസ്., ദർശക്, ആഷിക്, എ.എസ്.ഐ. മേരി ഷൈനി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply