വിദ്യാർഥിനികളോട് മോശംപെരുമാറ്റം, അശ്ലീലസന്ദേശങ്ങളും വീഡിയോകളും അയച്ച അധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥിനികളോട് മോശംപെരുമാറ്റം, അശ്ലീലസന്ദേശങ്ങളും വീഡിയോകളും അയച്ച അധ്യാപകൻ അറസ്റ്റിൽ

വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറുകയും മൊബൈല്‍ ഫോണ്‍വഴി അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയയ്ക്കുകയും ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. പൂയപ്പള്ളിയിലെ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് അധ്യാപകനായ, വെളിയം കായില മാധവസദനത്തില്‍ പ്രകാശി(63)നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടികളോട് അപമര്യാദയായി പെരുമാറിയിരുന്ന ഇയാള്‍, വീട്ടുകാരോട് വിവരം പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. കുട്ടികള്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ ചാത്തന്നൂരിലും സ്ഥാപനം നടത്തുന്നുണ്ട്. അവിടെയും പെണ്‍കുട്ടികളോട് മോശമായ രീതിയില്‍ പെരുമാറാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply