മകളെ മർദ്ധിക്കുന്നത് തടയാനെത്തിയ മാതാവിനെ തലയ്ക്കടിച്ച് കൊന്ന് മരുമകൻ

മകളെ മർദ്ധിക്കുന്നത് തടയാനെത്തിയ മാതാവിനെ തലയ്ക്കടിച്ച് കൊന്ന് മരുമകൻ

മകളെ മർദിക്കുന്നത് തടയാനെത്തിയ മാതാവിനെ മരുമകൻ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം നെയ്യാറ്റിൻകര കുളത്തൂര്‍ കടകുളത്താണ് സംഭവം.തൊഴിലുറപ്പ് തൊഴിലാളിയായ തങ്കം (65) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് മരുമകൻ റോബര്‍ട്ടിനെ പൊഴിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.തങ്കത്തിന്റെ മകള്‍ പ്രീതയുടെ രണ്ടാം ഭര്‍ത്താവാണ് റോബര്‍ട്ട്. നാലുവര്‍ഷം മുമ്ബ് അപകടത്തില്‍ മരിച്ച പ്രീതയുടെ ആദ്യഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലഭിച്ച തുകയെച്ചൊല്ലി വീട്ടില്‍ കലഹം പതിവായിരുന്നു.

ഞായറാഴ്ച റോബര്‍ട്ട് പ്രീതയെ ഇരുമ്ബ് ദണ്ഡ് കൊണ്ട് അതിക്രൂരമായി മര്‍ദിച്ചു. പ്രീതയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തങ്കത്തിനും മര്‍ദനമേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കത്തിനെ നാട്ടുകാരുടെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു. പ്രീതയുടെ ഇടതുകൈയ്ക്ക് പൊട്ടലുണ്ട്, തലയിലും പരിക്കേറ്റു.

നാട്ടുകാര്‍ പിടികൂടിയാണ് റോബര്‍ട്ടിനെ പോലീസില്‍ ഏല്‍പ്പിച്ചത്. തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ പോക്സോ ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ് റോബര്‍ട്ട് എന്ന് പോലീസ് പറഞ്ഞു.

Leave a Reply