മദ്യലഹരിയില്‍ പിതാവ് മകനെ കുത്തി പരിക്കേല്‍പ്പിച്ചു

മദ്യലഹരിയില്‍ പിതാവ് മകനെ കുത്തി പരിക്കേല്‍പ്പിച്ചു

മദ്യലഹരിയില്‍ മകനെ പിതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇടുക്കി അന്യാര്‍തൊളു പെരുമാള്‍ പറമ്പില്‍ അമലിനെ(22)യാണ് പിതാവ് ശശി ദേഹമാസകലം കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരാവസ്ഥയിലായ അമലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തമിഴ്നാട്ടിലെ ഹോട്ടല്‍ ജീവനക്കാരനായ ശശി വല്ലപ്പോഴുമാണ് വീട്ടിലെത്തിയിരുന്നത്. ഞായറാഴ്ച വീട്ടിലെത്തിയ ശശി വീട്ടുകാരുമായി വാക്കേറ്റം ഉണ്ടാകുകകയും ഇതിനെ എതിര്‍ത്തതോടെ ഇയാള്‍ അമലിനുനേരെ തിരിയുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.

Leave a Reply