പാലക്കാട്ടെ എംഡിഎംഎ വേട്ടയിൽ പിടിയിലായത് റീൽസ് താരം; സൗന്ദര്യ മത്സരത്തിലും ജേതാവ്

പാലക്കാട്ടെ എംഡിഎംഎ വേട്ടയിൽ പിടിയിലായത് റീൽസ് താരം; സൗന്ദര്യ മത്സരത്തിലും ജേതാവ്

പാലക്കാട്ടെ എംഡിഎംഎ വേട്ടയിൽ പിടിയിലായത് റീൽസ് താരം. ഥാർ ജീപ്പിൽ ന്യൂ ജെൻ മയക്കുമരുന്നായ എംഡിഎംഎ കടത്തുന്നതിനിടെയാണ് തൃശ്ശൂർ മുകുന്ദപുരം സ്വദേശിനി ഷമീന (31), തളിക്കുളം സ്വദേശി മുഹമ്മദ് റയിസ്(31) എന്നിവർ കഴിഞ്ഞ ദിവസം പിടിലാകുന്നത്. ഇവരിൽ നിന്നും 62 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തിയിരുന്നു.

പ്രതികളിലൊരാളായ ഷമീന ഇന്‍സ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള താരമാണെന്നാണ് പൊലീസ് പറയുന്നത്. മോഡലും ഇൻസ്റ്റഗ്രാം താരവും സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമാണ് യുവതിയെന്ന് പൊലീസ് പറയുന്നു. ഷമീന 2019ൽ തിരുവമ്പാടി, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ ഹണി ട്രാപ് കേസിലും പ്രതിയാണെന്നാണ് പാലക്കാട് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഷമീനയുടെ സുഹൃത്തായ റയിസ് മുഹമ്മദ് റയീസ് ഐടി പ്രഫഷനലാണ്. മാസങ്ങൾക്കു മുൻപാണ് ഇയാൾ ഗൾഫിലെ ജോലി ഉപേക്ഷിച്ചു തൃശൂരിലെത്തിയത്.

Leave a Reply