സ്‌കൂള്‍ ഗ്രൗണ്ടിലെ മരത്തിന്റെ കൊമ്പൊടിഞ്ഞു വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; തലയോട്ടിക്ക് പൊട്ടൽ

സ്‌കൂള്‍ ഗ്രൗണ്ടിലെ മരത്തിന്റെ കൊമ്പൊടിഞ്ഞു വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; തലയോട്ടിക്ക് പൊട്ടൽ

കൊച്ചി സെന്റ് ആൽബ‍‍ർട്ട് സ്‌കൂള്‍ ഗ്രൗണ്ടിലെ തണൽമരത്തിന്റെ കൊമ്പൊടിഞ്ഞു വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. തലയോട്ടിക്കാണ് പൊട്ടലേറ്റത്. ബോൾ​ഗാട്ടി തേലക്കാട്ടുപറമ്പില്‍ സിജുവിന്റെ മകന്‍ അലന്‍ (10) വയസ്സ് ആണ് പരിക്കേറ്റത്.

ആസ്റ്റര്‍ മെഡി സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വിദ്യാർത്ഥി ചികിത്സയിൽ കഴിയുന്നത്. വൈകീട്ട് 4 മണിയോടെയാണ് അപകടം.സ്‌കൂള്‍ വിട്ട് കുട്ടികള്‍ പുറത്തേക്ക് വരുന്ന സമയത്ത് വീശിയ കാറ്റില്‍ സ്‌കൂള്‍ ഗ്രൗണ്ടിലുള്ള മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു.

ഇന്നലെ വൈകുന്നേരം കാസർകോഡ് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് ആറാം ക്ലാസുകാരി മരിച്ചിരുന്നു. കാസർകോട് അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്.

Leave a Reply