പാർട്ടി അനുമതിയില്ലാതെ സ്വകാര്യ ബില്ലുകൾ പാടില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയത്.
ഹൈബി ഈഡന്‍റെ തലസ്ഥാനമാറ്റ ബിൽ വിവാദമായതിനെ തുടർന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം പുറപ്പെടുവിച്ചത്.ദി സ്റ്റേറ്റ് ക്യാപിറ്റൽ റീലൊക്കേഷൻ ബിൽ 2023 ലൂടെയാണ് ഹൈബി ഈഡൻ 2023 മാര്‍ച്ച് 9ന് ലോക്സഭയില്‍ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ചത്.