സിംകാർഡ് തിരികെച്ചോദിച്ച യുവാവിനെ ബിയർകുപ്പിക്ക് കുത്തി

സിംകാർഡ് തിരികെച്ചോദിച്ച യുവാവിനെ ബിയർകുപ്പിക്ക് കുത്തി

സഹോദരന്റെപേരിലുള്ള സിംകാർഡ് തിരികെച്ചോദിച്ചതിന് അയൽവാസിയായ യുവാവിനെ ബിയർകുപ്പിക്ക് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. കാണക്കാരി കടപ്പൂർ വാറ്റുപുര കോളനി കോട്ടപുറം വീട്ടിൽ കെ.സി.വിഷ്ണുവിനെ(27)യാണ് അറസ്റ്റുചെയ്തത്.
യുവാവിന്റെ സഹോദരന്റെപേരിലുള്ള സിംകാർഡായിരുന്നു പ്രതി വിഷ്ണു ഫോണിൽ ഉപയോഗിച്ചിരുന്നത്. ഇത് തിരികെ വേണമെന്നാവശ്യപ്പട്ടതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും ബുധനാഴ്ച രാത്രി വാക്കേറ്റമുണ്ടാകുകയും, വിഷ്ണു യുവാവിനെ ബിയർകുപ്പികൊണ്ട് ആക്രമിക്കുകയുമായിരുന്നു.ഇയാളുടെപേരിൽ മറ്റുരണ്ട് ക്രിമിനൽകേസ്‌ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply