സിനിമ സീരിയൽ നടി അപർണ നായരെ മരിച്ച നിലയിൽ കണ്ടെത്തി

സിനിമ സീരിയൽ നടി അപർണ നായരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ടെലിവിഷൻ, ചലച്ചിത്ര നടി അപർണ നായരെ (31) വ്യാഴാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരമന തലയിലെ വസതിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവസമയത്ത് നടിയുടെ അമ്മയും സഹോദരിയും വീട്ടിൽ ഉണ്ടായിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കരമന പോലീസ് അന്വേഷണം ആരംഭിച്ചു. നടിയുടെ ബന്ധുക്കളിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply