കൊല്ലം തേവലക്കരയിൽ ഓണം ബംമ്പർ ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. തേവലക്കര സ്വദേശി ദേവദാസ് (40) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഓണം ബംമ്പർ ടിക്കറ്റ് എടുത്ത അജിത്ത് സുഹൃത്തായ ദേവദാസിന്റെ കൈവശം സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നു. നറുക്കെടുപ്പിന് മുൻപ് ദേവദാസ് ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും ദേവദാസ് നൽകാൻ തയ്യാറായില്ല. തുടർന്ന് ടിക്കറ്റ് ചോദിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വാക്ക് തർക്കത്തിനിടെ അജിത് ദേവദാസിന്റെ കൈയ്യിൽ വെട്ടുകയായിരുന്നു. പരിക്കേറ്റ ദേവദാസ് രക്തം വാർന്ന് മരണപ്പെടുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യ ലഹരിയിലായിരുന്നതായാണ് വിവരം. അതേസമയം തർക്കത്തിന് കാരണമായ ടിക്കറ്റിന് സമ്മാനമൊന്നും ലഭിച്ചില്ലെന്നാണ് വിവരം.