മാസങ്ങൾക്ക് മുൻപ്‌ വിവാഹം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസിൽ കീഴടങ്ങി

മാസങ്ങൾക്ക് മുൻപ്‌ വിവാഹം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസിൽ കീഴടങ്ങി

വയനാട് കൽപ്പറ്റയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. വെണ്ണിയോട് സ്വദേശിനി അനീഷ (35) ആണ് മരിച്ചത്. ഭാര്യയെ വെട്ടിയതിന് പിന്നാലെ ഭർത്താവ് മുകേഷ് പോലീസിൽ കീഴടങ്ങിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അനീഷ ബുധനാഴ്ച പുലർച്ചയോടെ മരണപ്പെടുകയായിരുന്നു.

കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. മാസങ്ങൾക്ക് മുൻപാണ് അനീഷയും മുകേഷും വിവാഹിതരായത്. ഇരുവരും നിരന്തരം വഴക്കിടാറുള്ളതായി സമീപവാസികൾ പറയുന്നു. മദ്യ ലഹരിയിലെത്തിയ മുകേഷ് അനീഷയുടെ കഴുത്ത് ഞെരിക്കുകയും തുടർന്ന് വെട്ടുകയുമായിരുന്നു.

ഭാര്യയെ ആക്രമിച്ചതിന് പിന്നാലെ മുകേഷ് പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയും തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു.

Leave a Reply