ദളിത് യുവാവിനെ ക്ഷേത്രത്തിൽ നിന്നും വലിച്ചിഴച്ച്‌ ഇറക്കിവിട്ടു; ക്ഷേത്രം പൂട്ടി സ്റ്റാലിൻ സർക്കാർ

ദളിത് യുവാവിനെ ക്ഷേത്രത്തിൽ നിന്നും വലിച്ചിഴച്ച്‌ ഇറക്കിവിട്ടു; ക്ഷേത്രം പൂട്ടി സ്റ്റാലിൻ സർക്കാർ

ദളിത് യുവാവിനെ ക്ഷേത്രത്തിൽ നിന്നും വലിച്ചിഴച്ച്‌ ഇറക്കി വിട്ട സംഭവത്തിൽ ക്ഷേത്രം താൽകാലികമായി അടച്ച് പൂട്ടി സ്റ്റാലിൻ സർക്കാർ. തമിഴ് നാട്ടിലെ കരൂര്‍ ജില്ലയിലെ കടവൂരിനടുത്ത് വീരണംപട്ടിയിലെ ശ്രീ കാളിയമ്മന്‍ ക്ഷേത്രത്തിലാണ് സംഭവം. ജൂണ്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം.

ജൂണ്‍ ഏഴിനാണ് ദളിത് വിഭാഗത്തില്‍പെട്ട ഒരാള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വീരണംപട്ടിയില്‍ തർക്കം ഉടലെടുത്തത്. പ്രാര്‍ത്ഥിക്കാനായി ക്ഷേത്രത്തില്‍ പ്രവേശിച്ച പറയര്‍ വിഭാഗത്തില്‍പെട്ട ശക്തിവേൽ എന്ന യുവാവിനെ ഊരാളി ഗൗണ്ടര്‍ സമുദായത്തില്‍ നിന്നുള്ള മാണിക്കം എന്ന വ്യക്തി അമ്ബലത്തില്‍ നിന്നും വലിച്ചിഴച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പൊലിസില്‍ പരാതി നല്‍കാതിരുന്ന ശക്തിവേല്‍, ജാതി വിവേചനം നേരിട്ടതായും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടത്തെ നേരിട്ട് അറിയിക്കുകയായിരുന്നു.

ഇതോടെ കടവൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസര്‍ മുനിരാജ് ഉള്‍പ്പെടെയുള്ള ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചര്‍ച്ച നടത്തുകയിരുന്നു. എന്നാൽ തർക്കം പരിഹാരമാവാത്തതോടെ ക്ഷേത്രം താൽകാലികമായി റവന്യു വകുപ്പ് അടച്ച് പൂട്ടുകയിരുന്നു.

Leave a Reply