സിനിമ വിജയിച്ചതിൽ സ്വയം ട്രോളി ധ്യാൻ ശ്രീനിവാസൻ

സിനിമ വിജയിച്ചതിൽ സ്വയം ട്രോളി ധ്യാൻ ശ്രീനിവാസൻ

തന്റെ സിനിമകളിൽ തനിക്ക്‌ തന്നെ വിശ്വാസമില്ല എന്ന്‌ തുറന്ന്‌ പറഞ്ഞ നടനാണ്‌ ധ്യാൻ ശ്രീനിവാസൻ. കൂടുതൽ ബോംബ്‌ സിനിമകളാണെന്നും തുറന്ന്‌ പറഞ്ഞിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രങ്ങളിൽ ബോക്‌സ് ഓഫീസിൽ പതിവായി പരാജയപ്പെടുന്ന സാഹചര്യത്തിലായിരുന്നു താരത്തിന്റെ രസകരമായ തുറന്ന്‌ പറച്ചിൽ.

വെള്ളിയാഴ്‌ച തിയറ്ററിലെത്തിയ പുതിയ ചിത്രമായ നദികളിൽ സുന്ദരി യമുനയ്‌ക്ക്‌ നല്ല പ്രേക്ഷക പ്രതികരണമാണ്‌ ലഭിക്കുന്നത്‌. ഇതിനു പിന്നാലെ സിനിമ വിജയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് താരം സമൂഹ മാധ്യമങ്ങളിൽ എത്തി. ‘ഒടുവിൽ ഒരെണ്ണം ഓടുന്നുണ്ട്‌, ബോംബ്‌ നിർവീര്യമാക്കി’ എന്നാണ് ധ്യാൻ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്‌തത്‌. ചിത്രത്തിന്റെ പോസ്റ്ററിനൊപ്പമാണ്‌ ഇങ്ങനെ പങ്കുവച്ചത്‌. പോസ്റ്റിന് താഴെ രസകരമായ കമന്റുകളും നിറയുന്നുണ്ട്. “ധ്യാനം കഴിഞ്ഞ്..ധ്യാൻ ഉണർന്ന്, വിജയപാതയിൽ തിരിച്ചെത്തി, “എന്റെ പടം ട്രോളാൻ വേറൊരു തെണ്ടിയുടെ സഹായം വേണ്ട” എന്നിങ്ങനെ പോകുന്നു കമന്റുകൾ.

വിജേഷ്, ഉണ്ണി എന്നിവർ സംവിധാനം ചെയ്ത നദികളില്‍ സുന്ദരി യമുന സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍നറൊണ്‌ നിർമിച്ചത്‌. സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണി രാജ, വിസ്‌മയ ശശികുമാർ തുടങ്ങിയ വലിയ താരനിരയാണ് അഭിേ്നതാക്കളായുള്ളത്‌.

Leave a Reply