കീർത്തി സുരേഷും അനിരുദ്ധ്‌ രവിചന്ദറും വിവാഹിതരാകുന്നു: പ്രതികരിച്ച്‌ കീർത്തിയുടെ അച്ഛൻസുരേഷ് കുമാർ

കീർത്തി സുരേഷും അനിരുദ്ധ്‌ രവിചന്ദറും വിവാഹിതരാകുന്നു: പ്രതികരിച്ച്‌ കീർത്തിയുടെ അച്ഛൻസുരേഷ് കുമാർ

നടി കീർത്തി സുരേഷും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന വാർത്ത തെറ്റാണെന്ന് കീർത്തിയുടെ അച്ഛൻ ജി. സുരേഷ് കുമാർ. ദേശീയ മാധ്യമങ്ങളിലാണ് കീർത്തിയും അനിരുദ്ധും വിവാഹിതരാകുന്നുവെന്ന വാർത്തകൾ വന്നത്. ഈ വാർത്തയിൽ യാതൊരു സത്യവുമില്ലെന്നും ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.

ഇതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ലെന്നും ജി. സുരേഷ് കുമാര്‍ വ്യക്തമാക്കി. ഇതിനു മുമ്പും കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നുമായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് കീർത്തി പ്രതികരിച്ചത്. ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്താം എന്നാണ് ഗോസിപ്പ് വാര്‍ത്തയുടെ ലിങ്ക് പങ്കുവച്ച് കീർത്തി വ്യക്തമാക്കിയത്.

Leave a Reply