ചാത്തൻസേവയുടെ മറവിൽ പീഡനം; കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്‌ പീഡനം

ചാത്തൻസേവയുടെ മറവിൽ പീഡനം; കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്‌ പീഡനം

കണ്ണൂർ കൂത്ത്പറമ്പിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ വ്യാജ സിദ്ധൻ അറസ്റ്റിൽ. എലിപ്പറ്റച്ചിറയിൽ ചാത്തൻസേവ കേന്ദ്രം നടത്തി വരികയായിരുന്ന ജയേഷ് ആണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

പെൺകുട്ടിയുടെ കുടുംബം കൂത്തുപറമ്പ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സടപടി. ഇയാൾക്കെതിരെ നേരത്തെയും സമാന രീതിയിൽ ആരോപണങ്ങൾ ഉയർന്നിരുന്നു

Leave a Reply