ഭാര്യയുടെ പെരുമാറ്റം ഇഷ്ടമായില്ല: കൊന്ന്‌ കാട്ടിൽ തള്ളി

ഭാര്യയുടെ പെരുമാറ്റം ഇഷ്ടമായില്ല: കൊന്ന്‌ കാട്ടിൽ തള്ളി

ഭാര്യയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഫത്തേപൂർ ബേരി പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. സ്വീറ്റി (31) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ് ധർമവീറും സുഹൃത്തുക്കളായ രണ്ട് പേരും ചേർന്നാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളാണ് പ്രതികൾക്കെതിരെ ഫത്തേപൂർ ബെരി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഭാര്യയയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ധർമവീർ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ജീൽ ഖുർദ് അതിർത്തിക്ക് സമീപത്തെ കാട്ടിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിൽ യുവതിയുടെ ഭർത്താവിനെ സഹായിച്ച രണ്ടുപേർ ഉൾപ്പെടെ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സത്യവാൻ, അരുൺ എന്നിവരാണ് അറസ്റ്റിലായത്. മൃതദേഹം മറവ് ചെയ്യാൻ ഉപയോഗിച്ച ഓട്ടോറിക്ഷ പിടിച്ചെടുത്തു.

യുവതിയുടെ മരണത്തിൽ അന്വേഷണം തുടരുകയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) ചന്ദൻ ചൗധരി പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ ശനിയാഴ്ച പുലർച്ചെ 1.40ന് പ്രദേശത്ത് ഒരു ഓട്ടോറിക്ഷ സംശയാസ്പദമായി കണ്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഛത്തർപൂർ സ്വദേശിയായ അരുൺ ആണ് ഓട്ടോറിക്ഷ ഉടമയെന്ന് വ്യക്തമായി. അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

Leave a Reply