കേട്ടതെല്ലാം സത്യം തന്നെ! വിവാഹത്തെക്കുറിച്ച് പ്രഭാസ്‌

കേട്ടതെല്ലാം സത്യം തന്നെ! വിവാഹത്തെക്കുറിച്ച് പ്രഭാസ്‌

ബാഹുബലിയില്‍ അഭിനയിച്ചതോടെ തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് പ്രഭാസ്. ബാഹുബലിക്ക് ശേഷമായി നിരവധി മികച്ച അവസരങ്ങളാണ് ലഭിച്ചത്. ബാഹുബലിയാവാനായി പ്രഭാസ് നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് വാചാലനായി സംവിധായകനും എത്തിയിരുന്നു. സിനിമയ്ക്ക് പുറമെ പ്രഭാസിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്്തിരുന്നു. അനുഷ്‌ക ഷെട്ടിയുമായി പ്രണയത്തിലാണെന്ന തരത്തിലായിരുന്നു തുടക്കത്തിലെ റിപ്പോര്‍ട്ടുകള്‍. കൃതി സനോനെ ജീവിതസഖിയാക്കുകയാണ് പ്രഭാസ് എന്നായിരുന്നു അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍. വിവാഹത്തെക്കുറിച്ചുള്ള പ്രഭാസിന്റെ മറുപടി ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ബാഹുബലി റിലീസിന് ശേഷം മുതല്‍ എന്നാണ് വിവാഹമെന്നായിരുന്നു ആരാധകര്‍ പ്രഭാസിനോട് ചോദിച്ചത്. പുതിയ സിനിമയായ ആദിപുരുഷ് പ്രീ റിലീസ് ഇവന്റിലും ഇതേക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടായിരുന്നു. എവിടെ വെച്ചായിരിക്കും വിവാഹം എന്ന് ചോദിച്ചപ്പോള്‍ തിരുപ്പതിയില്‍ എന്നായിരുന്നു നടന്റെ മറുപടി. വിവാഹം എന്നാണെന്നോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഒന്നും അദ്ദേഹം സംസാരിച്ചിരുന്നില്ല. പ്രഭാസിന്റെ മറുപടി ഇതിനകം തന്നെ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ആരെയായിരിക്കും പ്രഭാസ് ജീവിതസഖിയാക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാഹുബലി റിലീസ് ചെയ്തതോടെയാണ് അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇരുവരും മികച്ച ജോഡികളാണെന്നും, ജീവിതത്തിലും ഒന്നിച്ചാല്‍ സന്തോഷം എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ചര്‍ച്ചകള്‍ സജീവമായപ്പോഴാണ് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്, ഞങ്ങള്‍ക്കിടയില്‍ സൗഹൃദം മാത്രമേയുള്ളൂവെന്ന് ഇരുവരും വ്യക്തമാക്കിയത്.

Leave a Reply