ലയണൽ മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ട് വരും; വമ്പൻ പ്രഖ്യാപനവുമായി സൂപ്പർ താരം

ലയണൽ മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ട് വരും; വമ്പൻ പ്രഖ്യാപനവുമായി സൂപ്പർ താരം

സാക്ഷാൽ ലയണൽ മെസിയെ ഇന്ത്യയിലേക്ക് കൊണ്ട് വരുമെന്നും അടുത്ത തവണ മെസ്സിക്കൊപ്പം ഇന്ത്യയിൽ കളിക്കുമെന്നും പ്രഖ്യാപിച്ച് അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിൻസ്. കൊൽക്കത്തയിൽ ആരാധകർക്ക് മുന്നിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് എമിലിയാനോ മാർട്ടിൻസ് ഇന്ത്യയിലെത്തിയത്. ഒരു പ്രൊമോഷൻ പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്.

ഇന്ത്യയിലെ ആരാധകർ തന്നെ ഞെട്ടിച്ചെന്നും അടുത്ത തവണ മെസിക്കൊപ്പം താൻ ഇവിടെ കളിക്കുമെന്നാണ് എമി മാർട്ടിൻസ് പറഞ്ഞത്.

Leave a Reply