കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് പുതിയൊരു ഗോൾ കീപ്പർ വരുന്നു

കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് പുതിയൊരു ഗോൾ കീപ്പർ വരുന്നു

കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയൊരു ഗോൾ കീപ്പർ കൂടി ടീമിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നു. ബെംഗളൂരു എഫ്സിയുടെ യുവ ഗോൾ കീപ്പർ ലാറ ശർമയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. 23 കാരനായ ലാറ ശർമ്മ 2020 മുതൽ ബെംഗളൂരു എഫ്സിയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.

നേരത്തെ ഇന്ത്യൻ ആരോസിന് വേണ്ടിയും എടികെ റിസേർവ് ടീമിന് വേണ്ടിയും ഈ 23 കാരൻ കളിച്ചിട്ടുണ്ട്. ടാറ്റ ഫുട്ബോൾ അക്കാദമിയുടെ പ്രോഡക്റ്റാണ് ഈ ബംഗാളുകാരൻ.

കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ എഫ്സി ഗോവയെ ലാറ ശർമയ്ക്ക് പിന്നിലുണ്ട്.

Leave a Reply