വിദ്യാർത്ഥിനികളെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിക്കുന്ന ആൾ അറസ്റ്റിൽ: സംഭവം മറ്റൊരു പെൺകുട്ടിയെ വലയിലാക്കി പീഢിപ്പിക്കാൻ എത്തിക്കുമ്പോൾ

വിദ്യാർത്ഥിനികളെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിക്കുന്ന ആൾ അറസ്റ്റിൽ: സംഭവം മറ്റൊരു പെൺകുട്ടിയെ വലയിലാക്കി പീഢിപ്പിക്കാൻ എത്തിക്കുമ്പോൾ

വിദ്യാർത്ഥിനികളെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിക്കുന്ന യുവാവിനെ റിസോർട്ടിൽ നിന്ന് പോലീസ് പിടികൂടി. 24കാരനായ മുർഷിദ് മുഹമ്മദ് ആണ് വിദ്യാർഥികളെ റിസോർട്ടിൽ എത്തിച്ച് പീഡനത്തിന് ഇരയാകുന്നത്. കോഴിക്കോട് പന്തിരങ്കാവ് പുത്തൂർമഠം മേലെ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷിദ് മുഹമ്മദിനെ ആണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വകാര്യ ബസിലെ ഡ്രൈവറാണ് മുർഷിദ് മുഹമ്മദ്. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥികളെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. മലപ്പുറം വാഴക്കാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് അറസ്റ്റുചെയ്തത്. യുവാവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി കൽപ്പറ്റയിൽ ഉണ്ടെന്ന് കണ്ടെത്തി. ഇയാളെ പിടികൂടാനെത്തിയ പോലീസ് കൽപ്പറ്റ റിസോർട്ടിൽ വച്ച് മറ്റൊരു സ്കൂൾ വിദ്യാർത്ഥിനിയോടൊപ്പം മുർഷിദ് മുഹമ്മദിനെ പിടികൂടി. പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥിനികളെ വയനാട്ടിൽ റിസോർട്ടിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയാണള രീതി.

കോഴിക്കോട് നിന്ന് വിദ്യാർത്ഥിനികളെ സ്വന്തം കാറിൽ ആണ് ഇയാൾ വയനാട്ടിൽ എത്തിക്കുന്നത്. സ്കൂളിലേക്കും ട്യൂഷൻ എന്നും പറഞ്ഞ് പോകുന്ന വിദ്യാർത്ഥിനികളെ കാറിൽ കയറ്റി കൊണ്ട് പോയ ശേഷം വൈകിട്ട് സ്കൂൾ വിടുന്ന സമയമാകുമ്പോഴേക്കും കോഴിക്കോട്ടേക്ക് തിരിച്ചെത്തിക്കുന്നതാണ് ഇയാളുടെ പതിവ് പരിപാടി .പ്ലസ് വൺ ,പ്ലസ് ടു വിദ്യാർത്ഥിനികളെ ആണ് ഇയാൾ പീ ഡനത്തിനിരക്കിയത് .അതേസമയം വിവാഹ വാഗ്ദാനം നൽകി പെൺകുട്ടികളെ കെണിയിൽ പെടുത്തി പീ ഡിപ്പിച്ചെന്ന പരാതിയിൽ തിരുവന്തപുരം സ്വദേശി പിടിയിൽ . തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയെ തുടർന്നാണ് മഹേഷ് ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തത് .

ഡേറ്റിങ്-–-മാട്രിമോണി ആപ്പ് വഴി സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികളെ വലയിലാക്കുകയാണ് ഇയാളുടെ പ്രധാന പരിപാടി . യുവതികളെ വിശ്വാസത്തിലെടുത്ത ശേഷം വിവാഹാലോചനയിലേക്ക് കടക്കും. പിന്നീട് പെൺകുട്ടികളുടെ സ്വകാര്യ വീഡിയോകൾ പകർത്തി പണം ആവശ്യപ്പെടും .പണം നൽകിയില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തി പണം തട്ടിയെടുക്കും . ഇങ്ങനെ നിരവധി പെൺകുട്ടികളാണ് മഹേഷിൻറെ ചതിയിൽ വീണത് . ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന യുവതിയാണ് പ്രതിയ്ക്കെതിരെ പരാതി നൽകിയത് . ഒന്നിച്ച് ജീവിച്ചു വരികയായിരുന്ന ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് യുവതി നടത്തിയ അന്വേഷണത്തിൽ തട്ടിപ്പുകൾ മനസിലാകുകയായിരുന്നു .

Leave a Reply