ബെല്ല ഹഡീഡ് വേദിയിലെത്തിയത്‌ അടിവസ്‌ത്രം മാത്രം ധരിച്ച്‌: സ്‌പ്രേ ചെയ്‌തപ്പോൾ അടിപൊളി ഗൗൺ

ബെല്ല ഹഡീഡ് വേദിയിലെത്തിയത്‌ അടിവസ്‌ത്രം മാത്രം ധരിച്ച്‌: സ്‌പ്രേ ചെയ്‌തപ്പോൾ അടിപൊളി ഗൗൺ

അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് മോഡൽ കാണികൾക്ക് മുമ്പോലേക്ക് എത്തുന്നു. രണ്ടു പേർ വെള്ള പെയ്ന്റ് പോലുള്ള ദ്രാവകം മോഡലിന്റെ ശരീരത്തിൽ സ്പ്രേ ചെയ്യുന്നു. അത് ഉണങ്ങി വസ്ത്രം പോലെയാകുന്നു. തുടർന്ന് ഡിസൈന്ർ അതിനെ മനോഹരമായ ഗൗണാക്കി മാറ്റുന്നു. മോഡൽ ഫാഷൻ ലോകത്തെ സൂപ്പർതാരം അമേരിക്കൻ മോഡൽ ബെല്ല ഹഡീഡ്.

പാരിസ് ഫാഷൻ വീക്കിലായിരുന്നു ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് ബെല്ലയുടെ പ്രകടനം. കോപർണി എന്ന ലേബലിനു വേണ്ടിയാണ് താരം റാംപിലെത്തിയത്. അർദ്ധനഗ്നയായി വേദിയിലേക്ക് എത്തിയ ബെല്ലയെ കാണികൾ സ്തബ്ധരാക്കി. തുടർന്ന് രണ്ടു പേർ വെള്ള നിറത്തിലുള്ള ദ്രാവകം ബെല്ലെയുടെ ശരീരത്തിലേക്ക് സ്പ്രേ ചെയ്യാൻ തുടങ്ങി. ഏറെ വൈകാതെ ഇത് ഉണങ്ങി വസ്ത്രം പോലെ തോന്നിപ്പിച്ചു. തുടർന്ന് ഡിസൈനർ എത്തി സ്ലിറ്റും സ്ലീവും നൽകി സ്റ്റൈലിഷ് ഗൗണാക്കി ഇതിനെ മാറ്റി.

ഫാബ്രിക്കൻ എന്ന മെറ്റീരിയൽ സ്പ്രേ ചെയ്തത്. ഒരു വസ്തുവിലേക്ക് സ്പ്രേ ചെയ്തു കഴിഞ്ഞാൽ ഉറയ്ക്കുകയും വസ്ത്രം പോലെ മാറുകയും ചെയ്യുമെന്നതാണ് ഫാബ്രിക്കന്റെ പ്രത്യേക. ഇത് വീണ്ടും ദ്രാവക രൂപത്തിലേക്ക് മാറ്റി പുനരുപയോഗിക്കാമെന്നും വോഗ്

Leave a Reply