നല്ല നടിയാണ്‌, പക്ഷെ നേരിട്ട്‌ കണ്ടാൽ അടിക്കും: കങ്കണക്കെതിരെ പാക്‌ നടി

തനിക്ക്‌ നേരിട്ട്‌ കാണാൻ ആഗ്രഹമുള്ള ഇന്ത്യൻ നടി കങ്കണ റണാവത്താണെന്ന്‌ പാകിസ്ഥാൻ അഭിനേത്രി നൗഷീൻ ഷാ. താൻ ഇതുവരെ ഇന്ത്യൻ അഭിനേതാക്കളെ നേരിട്ടു കണ്ടിട്ടില്ല. പക്ഷേ ഒരാളെ കാണാൻ വലിയ ആഗ്രഹമുണ്ട്. കങ്കണ റണാവത്തിനെ കാണാനാണ് ആഗ്രഹമെന്നാണ് നൗഷീൻ പറഞ്ഞത്. നേരിട്ട് കണ്ട് അടി കൊടുക്കണമെന്നും നടി പറഞ്ഞു.പാകിസ്ഥാനെപ്പറ്റിയും പാക് ആർമിയെപ്പറ്റിയും കങ്കണ പറയുന്ന കാര്യങ്ങൾ കേട്ടാണ് തനിക്ക് അങ്ങനെ തോന്നിയതെന്നും നടി പറഞ്ഞു.
മറ്റു രാജ്യങ്ങളെ ബഹുമാനിക്കുന്ന കാര്യത്തിൽ കങ്കണ വളരെ മോശമെന്ന്‌ പലപ്പോഴും വിമർശനം ഉയർന്നിരുന്നു. അതിനു പിന്നാലെയാണ്‌ പാക്‌ നടിയുടെ തുറന്ന്‌ പറച്ചിൽ.

‘കങ്കണ വളരെ നല്ല അഭിനേത്രിയാണ്, സുന്ദരിയുമാണ്. പക്ഷേ മറ്റു രാജ്യങ്ങളെ ബഹുമാനിക്കുന്ന കാര്യത്തിൽ വളരെ മോശം’. മറ്റുള്ളവരുടെ നാടിനെപ്പറ്റി എന്തിനാണ് മോശം പറയുന്നതെന്നും സ്വന്തം നാടിനെയും കരിയറിനെയും ശ്രദ്ധിക്കാനുമാണ് നൗഷീൻ പറഞ്ഞത്. ‘അഭിനയത്തിലും ഡയറക്‌ഷനിലും വിവാദങ്ങളിലും പഴയ കാമുകന്മാരിലുമെല്ലാം ഫോക്കസ് ചെയ്യൂ’. സമ ടിവിയുടെ ‘ഹദ് കർ ദി വിത്ത് മോമിൻ സാദിക്’ എന്ന പരിപാടിയിലാണ് നൗഷീൻ ഷാ കങ്കണയെപ്പറ്റി സംസാരിച്ചത്.

പാകിസ്ഥാനിൽ ആളുകളോട് മോശമായി പെരുമാറുന്നു എന്ന് നിങ്ങൾക്കെങ്ങനെ അറിയാമെന്നും നൗഷീൻ കങ്കണയോട് ചോദിക്കുന്നു. ‘പാകിസ്ഥാൻ ഏജന്‍സികളെപ്പറ്റിയും ആർമിയെപ്പറ്റിയും നിങ്ങൾക്കെന്തറിയാം? അതൊക്കെ രഹസ്യങ്ങളാണ്. ഈ രാജ്യത്തുള്ള ഞങ്ങള്‍ക്കു പോലും ആ കാര്യങ്ങൾ അറിയില്ല. പിന്നെങ്ങനെയാണു നിങ്ങൾ അറിയുന്നത്. സ്വന്തം കാര്യം നോക്കിയാല്‍ പോരെ?’ എന്നും നൗഷീൻ ചോദിക്കുന്നു. കങ്കണ ഒരു എക്സ്ട്രിമിസ്റ്റ് ആണെന്നും അഭിപ്രായപ്പെട്ടു

Leave a Reply