സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവസംവിധായകൻ പിടിയിൽ

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവസംവിധായകൻ പിടിയിൽ

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവസംവിധായകൻ പിടിയില്‍. കുരുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ കൊലിയാണ്ടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം നല്‍കാം എന്ന് പറഞ്ഞ് പലയിടങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ജാസിക് ഒളിവില്‍ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്തു വെച്ച് പൊലീസിനെ കണ്ട് ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ബൈനറി സിനിമയുടെ സംവിധായകനാണ് ജാസിക് അലി. നേരത്തെ 17കാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ജാസിക് അലി അറസ്റ്റിലായിരുന്നു.

Leave a Reply