മുക്കം പോലീസ് സ്റ്റേഷനിൽ നിന്ന് മണ്ണുമാന്തിയന്ത്രം മോഷണം പോയി: എസ്.ഐയ്ക്ക്‌ സസ്പെൻഷൻ

മുക്കം പോലീസ് സ്റ്റേഷനിൽ നിന്ന് മണ്ണുമാന്തിയന്ത്രം മോഷണം പോയി: എസ്.ഐയ്ക്ക്‌ സസ്പെൻഷൻ

കോഴിക്കോട് മുക്കം പോലീസ് സ്റ്റേഷനിൽ നിന്ന് മണ്ണുമാന്തിയന്ത്രം മോഷണം പോയ സംഭവത്തിൽ എസ്.ഐയ്ക്ക് സസ്പെൻഷൻ. പ്രിൻസിപ്പൽ എസ്.ഐ. നൗഷാദിനെയാണ് സസ്പെൻഡ് ചെയ്തത്. വടകര എസ്.പിയുടെ റിപ്പോർട്ട് പ്രകാരം കണ്ണൂർ റേഞ്ച് ഡി.ഐ.ജിയാണ് സസ്പെൻഡ് ചെയ്തത്.
സെപ്റ്റംബർ 19ന് ജെ.സി.ബിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. തുടർന്ന് ജെ.സി.ബി. പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടം വരുത്തിയ ജെ.സി.ബിക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. കേസിൽ ഇതെല്ലാം തിരിച്ചടിയാകുമെന്ന് മുന്നിൽ കണ്ട് ജെ.സി.ബി. ഉടമയുടെ നേതൃത്വത്തിലുളള സംഘം സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട ജെ.സി.ബി. മോഷ്ടിക്കുകയായിരുന്നു. പകരം മറ്റൊരു ജെ.സി.ബി. കൊണ്ടുവെക്കുന്നതിനിടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് കുറ്റകൃത്യം നടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച ജെ.സി.ബി. പ്രതികളിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. ചുറ്റുമതിലില്ലാത്ത സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് തൊണ്ടി മുതൽ മോഷണം പോയതിൽ എസ്.ഐ. നൗഷാദിന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

Leave a Reply