റാണയുമായി പിരിയാനുണ്ടായ കാരണം തുറന്നു പറഞ്ഞു തൃഷ

റാണയുമായി പിരിയാനുണ്ടായ കാരണം തുറന്നു പറഞ്ഞു തൃഷ

തെന്നിന്ത്യന്‍ സിനിമ മേഖലയിലെ ശ്രദ്ധേയമായ താരമാണ് നടി തൃഷ കൃഷ്ണന്‍. ജോഡി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിന് ആരംഭം കുറിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായും താരം തിളങ്ങുകയും ചെയ്‌തു. എന്നാല്‍ ഇപ്പോള്‍ കൊറോണ പ്രതി സന്ധിയെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വീട്ടില്‍ തന്നെ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ഇപ്പോള്‍ ജനങ്ങള്‍. അതേ സാമ്യം താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി സോഷ്യല്‍ മീഡിയില്‍ കൂടി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. തന്റെ കരിയറിലെ മികച്ച സമയത്തിൽ ആണ് തൃഷ ഇപ്പോൾ. പൊന്നിയിൻ സെൽവനിൽ ആണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
ചിത്രം വലിയ വിജയം ആയിരുന്നു. അതിനു ശേഷം വിജയ് നായകനായി എത്തുന്ന ലിയോ ആണ് തൃഷയുടേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. എന്നാൽ ഒരു കാലത്ത് തെന്നിന്ത്യയിൽ നിരവധി ഗോസിപ്പുകൾ സൃഷ്ട്ടിച്ച പ്രണയം ആയിരുന്നു തൃഷയുടെയും റാണയുടെയും. ഇരുവരും പ്രണയത്തിൽ ആണെന്ന ഗോസിപ്പുകൾ പ്രചരിക്കുമ്പോഴും അത് ശരി വെക്കുന്ന തരത്തിൽ ഉള്ള പെരുമാറ്റങ്ങളും സംസാരങ്ങളുമായിരുന്നു താരങ്ങളുടേത്. എന്നാൽ അതികം വൈകാതെ ഇരുവരും ബ്രേക്കപ്പ് ആകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പൊൾ തൃഷ റാണയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
റാണയെ താൻ പതിനെട്ട് വയസ്സുള്ളപ്പോൾ മുതൽ കാണാൻ തുടങ്ങിയതാണ് എന്നാണ് തൃഷപറയുന്നത് . വളരെ സൗമ്യമായ പെരുമാറ്റമാണ് റാണയുടേത്. ഒരു ലേഡീസ്മാൻ തന്നെയാണ് അദ്ദേഹം എന്ന് പറയാം. ചെന്നെെയിലാണ് റാണ വളർന്നത്. സൗഹൃദത്തിലായി.രാമനായ്ഡു കുടുംബത്തിലെ അം​ഗമാണെങ്കിലും അതിന്റെ അഹംഭാവമൊന്നും റാണയ്ക്കില്ല. ഒരു സാധാരണ പയ്യനെ പോലെയാണ് റാണ പെരുമാറിക്കൊണ്ടിരുന്നത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് തങ്ങൾ ബ്രേക്കപ്പ് ആയി എന്നുമാണ് തൃഷ ഒരിക്കൽ പറഞ്ഞത്.

Leave a Reply