പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ : പൊലീസ്‌ അന്വേഷണത്തിൽ വഴിത്തിരിവ്‌

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ : പൊലീസ്‌ അന്വേഷണത്തിൽ വഴിത്തിരിവ്‌

കോട്ടയം പുളിക്കീഴില്‍ മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസിനു നിർണായക വിവരങ്ങൾ ലഭിച്ചു. ബോട്ടുജെട്ടിയിലേക്കുള്ള വഴിയിലെ വ്യാപാരസമുച്ചയത്തിനോടു ചേര്‍ന്ന മാലിന്യക്കൂമ്പാരത്തിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഇത്‌ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കി. സംഭവം കൊലപാതകമല്ല എന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ ശരീരത്തില്‍ അസ്വാഭാവികമായിത്തോന്നുന്ന മുറിവുകളോ പോറലുകളോ കണ്ടെത്താനായില്ല. ശാസ്ത്രീയ പരിശോധനകള്‍ക്കൂടി പുറത്തുവരുന്നതോടെ സത്യം പുറത്ത്‌ വരും.

കൂടുതല്‍ വിവരങ്ങള്‍ക്കായി സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ തുടരുകയാണ്‌. സമീപ ദിവസങ്ങളില്‍ ആശുപത്രി ചികിത്സയിലിരിക്കേ മരിച്ച പെണ്‍കുഞ്ഞുങ്ങളുടെ വിശദാംശങ്ങള്‍, ആറുമാസത്തിനിടെ സ്വകാര്യ – സര്‍ക്കാര്‍ ആശുപത്രികളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയവരുടെ വിവരങ്ങള്‍ തുടങ്ങിയവയും പരിശോധിക്കും. അയല്‍ ജില്ലകളിലേക്കും പരിശോധന വ്യാപിപ്പിക്കും.

ആറുമാസത്തോളം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. കണ്ടെത്തുമ്പോൾ മൂന്നുദിവസത്തോളം പഴക്കമുണ്ടായിരുന്നു.

മൃതദേഹത്തിന്റെ അരയില്‍ കറുത്ത ചരടുണ്ട്. സ്‌നഗ്ഗിയും ബനിയനും ധരിച്ച നിലയിലായിരുന്നു. കമഴ്ന്നുകിടന്ന മൃതദേഹത്തിന്റെ മുഖമടക്കം അഴുകിയിരുന്നു. ഇരുകാല്പാദങ്ങളും നഷ്ടപ്പെട്ടമായി.ഫോറന്‍സിക് റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. സമീപത്തെ നിരീക്ഷണ ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരുന്നു.

Leave a Reply