വീണ്ടും റോളക്‌സ്‌ വരുന്നു:  പ്രഖ്യാപിച്ച്‌ സൂര്യ

വീണ്ടും റോളക്‌സ്‌ വരുന്നു: പ്രഖ്യാപിച്ച്‌ സൂര്യ

ഇന്ത്യൻ സിനിമയെ തന്നെ ഞ്ഞെട്ടിച്ച പടമായിരുന്നു ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം. മികവുറ്റ ഒരുപിടി താരങ്ങൾ കിടിലൻ കഥാപാത്രങ്ങളായി എത്തി. അതിൽ പ്രേക്ഷകരെ നടുക്കിയ സസ്‌പെൻസ്‌ കഥാപാത്രമായിരുന്നു മയക്കുമരുന്ന് മാഫയ തലവനായ റോളക്സ്. വിക്രം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗങ്ങളിലെത്തി ചിത്രത്തിന്റെ ആവേശം കൂട്ടുന്നതിൽ വലിയ പങ്കാണ്‌ ഈ കഥാപാത്രം വഹിച്ചത്. സൂര്യ അവതരിപ്പിച്ച കഥാപാത്രം വീണ്ടും എത്തുന്നു. മുഴുനീള സിനിമയായാണ്‌ എത്തുകയെന്നതാണ്‌ പുതിയ വിവരം.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ സ്പിൻ ഓഫ് എന്ന നിലയിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും റോളക്സ് മുഖ്യകഥാപാത്രമാകുക. ആരാധക സംഗമത്തിലാണ്‌ സൂര്യ തന്നെയാണ്‌ ഇതിന്റെ സൂചന നൽകിയത്. റോളക്സിന് പ്രാധാന്യമുള്ള ഒരു കഥയുടെ വൺലൈൻ ലോകേഷ് തന്നോട് പറഞ്ഞതായാണ് സൂര്യ പറഞ്ഞത്. റോളക്സ് പൂർത്തിയാക്കിയശേഷം ഇരുമ്പുകൈ മായാവി എന്ന ചിത്രത്തിനുവേണ്ടിയും തങ്ങളൊന്നിക്കുമെന്നും സൂര്യ പറഞ്ഞു. ലോകേഷ് കനകരാജിന്റെ സ്വപ്നപദ്ധതിയാണ് ഇരുമ്പുകൈ മായാവി.

Leave a Reply