ദില്ലിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്, വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടെന്ന് പൊലീസ്

ദില്ലിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്, വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടെന്ന് പൊലീസ്

ദില്ലി : ദില്ലിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്. ന്യൂസ് ക്ലിക്ക് ഓഫീസിലും ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ വീടുകളിലാണ് ദില്ലി പൊലീസ് റെയ്ഡ് നടത്തുന്നത്. മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലുംടീസ്ത സെതൽവാദിൻ്റെ മുംബൈയിലെ വസതിയിലും പരിശോധന നടന്നു. ദില്ലി പൊലീസ് ടീസ്തയെ ചോദ്യം ചെയ്തു. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ന്യൂസ് ക്ലിക്കിനെതിരെ ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ യുഎപിഎ ചുമത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാലിക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. 

Leave a Reply