വെള്ളിയാഴ്ചകളിലെ നമസ്‌കാരത്തിന് പോകണം; നാല് വര്‍ഷമായി വീട്ടു തടങ്കലിൽ; വിഘടനവാദി മിര്‍വായിസ് ഉമര്‍ ഫാറൂഖ്

വെള്ളിയാഴ്ചകളിലെ നമസ്‌കാരത്തിന് പോകണം; നാല് വര്‍ഷമായി വീട്ടു തടങ്കലിൽ; വിഘടനവാദി മിര്‍വായിസ് ഉമര്‍ ഫാറൂഖ്

ശ്രീ നഗര്‍: വെള്ളിയാഴ്ചകളിലെ ജമാഅത്ത് നമസ്‌കാരത്തിന് പോകണം. നാല് വര്‍ഷമായി വിട്ടു തടങ്കലില്‍ ആണ്. ഇനിയും വിട്ടയച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കശ്മീരിലെ വിഘടവാദി നേതാവ് ഉമര്‍ ഫാറൂഖ്’

‘2019 ഓഗസ്റ്റ് 4 മുതല്‍ താൻ വീട്ടുതടങ്കലിലാണ്. വെള്ളിയാഴ്ചകളിലെ ജമാഅത്ത് നമസ്‌കാരത്തിന് പോലും പോകാൻ പറ്റുന്നില്ല. നിരവധി നോട്ടീസ് സര്‍ക്കാരിന് അയച്ചു. ഒന്നും കൈപ്പറ്റുന്നില്ല. ഇനിയും തടങ്കലില്‍ ഇട്ടാല്‍ ഭരണകൂടത്തിനെതിരെ കോടതിയെ സമീപിക്കും’ മിര്‍വായിസ് ഉമര്‍ ഫാറൂഖ് പറയുന്നു.

ഇസ്ലാമിക മത രാഷ്‌ട്ര സംഘടനയായ ഹുറിയത്ത് കോണ്‍ഫറൻസിന്റെ ചെയര്‍മാനായ മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് ഒരു ദിവസം മുമ്ബാണ് വീട്ടുതടങ്കലിലിട്ടത്. നഗീൻ വസതിയില്‍ തടങ്കലിലാണ് ഇയാള്‍. ഓഗസ്റ്റ് 20 നാണ് തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ സര്‍ക്കാരിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അനുകൂലമായ പ്രതികരണവുമായി വന്നില്ലെങ്കില്‍ ഇനി കോടതിയെ സമീപിക്കുമെന്നാണ് ഇയാളുടെ ഭീഷണി.

Leave a Reply