രാത്രിയിൽ ജീൻസിന്റെ പോക്കറ്റിൽ നിന്നും ആരോ ഫോൺ എടുത്തു, പക്ഷെ പുറത്ത് വന്ന വാർത്ത വേറെ; പ്രിയാമണി

രാത്രിയിൽ ജീൻസിന്റെ പോക്കറ്റിൽ നിന്നും ആരോ ഫോൺ എടുത്തു, പക്ഷെ പുറത്ത് വന്ന വാർത്ത വേറെ; പ്രിയാമണി

തെന്നിന്ത്യയാക്കെ ആരാധകരുടെ മനം കവർന്ന നായികയാണ്‌ പ്രിയാമണി. സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ്‌ മലയാളത്തിൽ അരങ്ങേറിയത്‌. 2003ൽ തെലുങ്ക് സിനിമയിലേക്ക്‌ ചേക്കേറിയ പ്രിയ മോഡലിംഗ് രംഗത്തും സജീവമാണ്‌. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയാണ്‌ നടിയാണ്‌ പ്രിയാമണി.

ക്യാരക്ടർ വേഷങ്ങളും അതീവ ഗ്ലാമർ വേഷങ്ങളും ചെയ്യാൻ കഴിവുണ്ടെന്ന് പല തവണയായി തെളിയിച്ചിട്ടുള്ള പ്രിയ ജീവിതത്തിൽ ഉടനീളം ഗോസിപ്പികൾക്കും ഇരയായിട്ടുണ്ട്. സിനിമ താരങ്ങളുടെ ക്രിക്കറ്റ്‌ പരമ്പരയായ സെലിബ്രേറ്റി ക്രിക്കറ്റ്‌ ലീഗിന്റെ ബ്രാൻഡ് അബാസിഡർ കൂടിയായ പ്രിയ സിസിഎൽ പാർട്ടിക്ക് ഇടയിൽ ഒരാളെ തല്ലിയെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു അതിന് മറുപടി നൽകുകയാണ് പ്രിയ ഇപ്പോൾ.

അങ്ങനെ ഒരു വാർത്ത പ്രചരിച്ചെങ്കിലും അതിൽ മുഴുവനായി സത്യമില്ലന്നും. പാർട്ടിക്ക് ഇടയിൽ തന്റെ ജീൻസിന്റെ പോക്കറ്റിൽ ഇട്ടിരുന്ന ഫോൺ ആരോ അടിച്ചു മാറ്റിയെന്നും ഹോട്ടലിലൊക്കെ ആ ഫോൺ തിരഞ്ഞു നടന്നപ്പോൾ അവിടുത്തെ ജീവനക്കാരും തന്നെ സഹായിച്ചെന്നും ഒടുവിൽ ഫോൺ എടുത്തയാൾ തന്നോട് വന്ന് കാര്യം പറഞ്ഞു അപ്പോൾ അയാളോട് ദേഷ്യപ്പെട്ടതല്ലാതെ തല്ലിയില്ലന്നും താരം പറയുന്നു.

Leave a Reply