പൃഥ്വിരാജ് ബുദ്ധിപരമായി കൈകാര്യം ചെയ്ത് രക്ഷപ്പെട്ടു, ദിലീപ് ചെന്ന് വീണുകൊടുത്തു; നിര്‍മാതാവിന്റെ തുറന്ന്‌പറച്ചിൽ

പൃഥ്വിരാജ് ബുദ്ധിപരമായി കൈകാര്യം ചെയ്ത് രക്ഷപ്പെട്ടു, ദിലീപ് ചെന്ന് വീണുകൊടുത്തു; നിര്‍മാതാവിന്റെ തുറന്ന്‌പറച്ചിൽ

എത്ര വലിയ താരമായാലും ഫാന്‍സിനെ വെച്ച് മാത്രം ഒരു സിനിമയും വിജയിപ്പിക്കാന്‍ പറ്റില്ല. കുടുംബപ്രേക്ഷകരാണ് ചിത്രത്തെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കുടുംബപ്രേക്ഷകരാണ്. ഇത്തരത്തില്‍ മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ നടനാണ് ദിലീപ്. എന്നാല്‍ മോശം അഭിപ്രായം ലഭിച്ച ദിലീപ് സിനിമകള്‍ പോലും സാമ്പത്തികമായി വിജയിക്കാരുണ്ട്. ജനപ്രിയന്‍ എന്ന ലേബലില്‍ ദിലീപ് അറിയപ്പെടുമ്പോള്‍ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്.
ദിലീപ് ചിത്രങ്ങളില്‍ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകര്‍ക്കുണ്ട്. മിനിമം ഗ്യാരണ്ടി നല്‍കാന്‍ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ദിലീപ്. കുടുംബപ്രേക്ഷകരുടെ പണം തന്നെയാണ് ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയെന്നത് താരങ്ങളും സമ്മതിക്കുന്ന കാര്യമാണ്.
എന്നാല്‍ വിവാദത്തിലും കേസിലും ഉള്‍പ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകള്‍ തിയേറ്ററുകളില്‍ എത്തുന്നുള്ളു. യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപിനെ കുറിച്ചും ദിലീപ് സിനിമകളെ കുറിച്ചും നിര്‍മാതാവ് അനില്‍ അമ്പലക്കര പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.
ദിലീപിന്റെ ഇഷ്യു വന്നശേഷം ഫാമിലി തിയേറ്ററുകളിലേക്ക് വരുന്നത് നിന്നുവെന്നാണ് അനില്‍ അമ്പലക്കര പറയുന്നത്. ‘എല്ലാവരും പ്രശ്‌നക്കാരാണ്. ദിലീപിന് മുമ്പ് പൃഥ്വിരാജിനെ ഒതുക്കാന്‍ ശ്രമം നടന്നിരുന്നു. പൃഥ്വിരാജ് അത് ബുദ്ധിപരമായി കൈകാര്യം ചെയ്ത് രക്ഷപ്പെട്ട് പോയി. ബിസിനസിലുള്ളത് പോല എല്ലാ ഇന്‍ഡസ്ട്രിയിലും ഒതുക്കല്‍ ഉള്ളതാണ്. ദിലീപ് ചെന്ന് വീണുകൊടുത്തു അതാണ് പ്രശ്‌നമായത്. ദിലീപിന്റെ ഇഷ്യു വന്നശേഷം ഫാമിലി തിയേറ്ററുകളിലേക്ക് വരുന്നത് നിന്നു. ഒരു നടനേയോ നടിയേയോ ഉദ്ദേശിച്ച് മാത്രമുള്ളതല്ല സിനിമ. ലൈറ്റ് ബോയി പോലും ആര്‍ട്ടിസ്റ്റാണ്. അല്ലെങ്കില്‍ ഫ്രെയിമിന് അനുസരിച്ച് ലൈറ്റ് സെറ്റ് ചെയ്യാന്‍ പറ്റില്ല.’
‘ഒരു നടന്‍ ഉണ്ടെങ്കിലെ സിനിമയുള്ളുവെന്ന താരങ്ങളുടെ ചിന്ത മാറണം. രണ്ട് പടം വിജയിച്ചാല്‍ തന്നെ പല നടന്മാരും ഫോണ്‍പോലും എടുക്കില്ല. എവിടുന്നാണ് അന്നം കിട്ടിയത് എന്നുപോലും അവര്‍ അപ്പോള്‍ ഓര്‍ക്കുന്നില്ല. നിര്‍മാതാക്കള്‍ അന്നദാതാക്കളാണെന്ന ചിന്തയുള്ളതുകൊണ്ട് ജയഭാരതിയൊക്കെ നിര്‍മാതാക്കളെ തൊഴുതിട്ടെ തുടങ്ങൂ. ആരും പറയാതെ അവര്‍ അത് ചെയ്യും. മിക്കയിടത്തും തിയേറ്ററുകള്‍ പൊളിഞ്ഞ് തുടങ്ങി. തിയേറ്ററിലേക്ക് ആളുകള്‍ വരുന്നില്ല. നടന്മാര്‍ തന്നെയാണ് ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയത്. രണ്ട് പടം വിജയിച്ചാല്‍ തന്നെ നടന്മാര്‍ ചോദിക്കുന്ന പണം കൊടുക്കേണ്ടി വരുന്നു.’
‘സിനിമയില്‍ ഒരാളുടെ വീഴ്ച കാണാന്‍ വേണ്ടി ഇരിക്കുന്നവരാണ് മറ്റുള്ളവര്‍. ദിലീപിനേക്കാള്‍ വില്ലന്മാരാണ് മറ്റ് നടന്മാര്‍. അവര്‍ക്ക് എല്ലാ കുഴപ്പങ്ങളുമുണ്ട്. ദിലീപിന്റെ കാര്യങ്ങള്‍ മാത്രം പുറത്ത് വന്നപ്പോള്‍ കുഴപ്പമായി. അമിതമായി പൈസ വരുമ്പോഴുള്ള പ്രശ്‌നങ്ങളാണ് എല്ലാമെന്നാണ്’, അനില്‍ അമ്പലക്കര മലയാള സിനിമയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
സംവിധാന സഹായിയായി വന്ന് സഹനടനായും പിന്നീട് നായകവേഷം ചെയ്തും സ്റ്റാര്‍ഡം ഉണ്ടാക്കിയെടുത്ത താരമാണ് ദിലീപ്. സിനിമയെ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ് ദിലീപിന്റെ സിനിമാ ജീവിതം. ദിലീപിന്റെ കരിയറിലുള്‍പ്പെടെ കേസ് സാരമായി ബാധിച്ചിട്ടുണ്ട്. കേശു ഈ വീടിന്റെ നാഥന്‍, വോയിസ് ഓഫ് സത്യനാഥന്‍ എന്നീ ചിത്രങ്ങള്‍ ദിലീപിന്റേതായി പുറത്തെത്തിയെങ്കിലും ജനപ്രിയന്റെ മറ്റ് സിനിമകള്‍ക്ക് ലഭിക്കാറുള്ളത്ര സ്വീകാര്യതയോ പ്രാധാന്യമോ ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. തന്റെ കരിയറിനെ തിരിച്ചു പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ദിലീപ്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയാണ് വരാനിരിക്കുന്ന ചിത്രം

Leave a Reply