അമ്മ മരിച്ചതിന് ശേഷം പതിമൂന്നാം വയസ്സുമുതൽ മകളെ പീഢിപ്പിച്ചു ഗർഭിണിയാക്കിയ പിതാവിന് വധശിക്ഷ

അമ്മ മരിച്ചതിന് ശേഷം പതിമൂന്നാം വയസ്സുമുതൽ മകളെ പീഢിപ്പിച്ചു ഗർഭിണിയാക്കിയ പിതാവിന് വധശിക്ഷ

പതിമൂന്നാം വയസ്സുമുതൽ പ്രായപൂർത്തിയാകാത്ത മകളെ മൂന്ന് വർഷം തുടർച്ചയായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത പിതാവിന് കോടതി വധശിക്ഷ വിധിച്ചു. ഹരിയാനയിലെ പ്രത്യേക പോക്‌സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. പെൺകുട്ടിക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകാനും, 15,000 രൂപ പിഴയായും അടയ്ക്കണം. ഇത് സംബന്ധിച്ച കോടതി ഉത്തരവ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു. മൂന്ന് വർഷം മുമ്പ് കുട്ടിയുടെ അമ്മ മ, രിച്ചിരുന്നു. തുടർന്ന് മകൾക്ക് രാത്രി ഒറ്റയ്ക്ക് കിടക്കാൻ പേടിയാണെന്ന് പറഞ്ഞാണ് ഇയാൾ മകളുടെ കൂടെ കിടക്കാൻ തുടങ്ങുകയായിരുന്നു. തുടർന്ന് പിതാവ് പെൺകുട്ടിയെ പീഡിപ്പിക്കുന്നത് തുടർന്നു.
താൻ ഉറങ്ങികഴിയുമ്പോഴാണ് പിതാവ് അക്രമം കാണിച്ചു തുടങ്ങുന്നത് എന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകി. കരഞ്ഞു ബഹളം വയ്ക്കുമ്പോൾ തന്റെ വായ പൊത്തി പിടിക്കുമെന്നും മറ്റാരോടെങ്കിലും ഇത് പറഞ്ഞാൽ ജീവനെടുക്കുമെന്നും പറഞ്ഞു ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. വീട്ടിൽ മുത്തശ്ശി മാത്രമാണ് കൂടെയുണ്ടായിരുന്നത്. സ്കൂളിൽ പോകാത്ത ദിവസങ്ങളിലും താൻ ഇതെല്ലം അനുഭവിച്ചിട്ടുണ്ടെന്ന് പെൺകുട്ടി മൊഴിനൽകി. പുറത്ത് ആരോടെങ്കിലും പറയാൻ തുടങ്ങിയതാണെന്നും പേടി കൊണ്ട് ഒന്നും പറയാൻ സാധിച്ചില്ല എന്നും പെൺകുട്ടി പറഞ്ഞു. രണ്ടു വർഷത്തിന് ശേഷം താൻ ഗർഭിണിയാണെന്ന് പിതാവിനോട് പറഞ്ഞതിനു ശേഷവും ശാരീരിക ഉപദ്രവം തുടർന്നു എന്നും പെൺകുട്ടി പറയുന്നു.
ഒടുവിൽ സഹികെട്ട് ഗർഭിണിയായ ശേഷം പെൺകുട്ടി മുത്തശ്ശിയോട് പീഡനവിവരം പറയുകയായിരുന്നു. 2020 ഒക്ടോബറിൽ പെൺകുട്ടി തന്റെ പിതാവിനെതിരെ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്ന് പെൺകുട്ടിക്ക് 15 വയസ്സായിരുന്നു. പിന്നീട് 16-ാം വയസ്സിൽ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ ഡിഎൻഎ പ്രതിയുടേതുമായി പൊരുത്തപ്പെടുന്നതായി വൈദ്യ പരിശോധനയിൽ കണ്ടെത്തി. കോടതിയുടെ നിർദ്ദേശപ്രകാരം നിലവിൽ ഒരു എൻജിഒ ആണ് കുഞ്ഞിനെ ദത്തെടുത്തു. പെൺകുട്ടിയെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി താമസിപ്പിച്ചു.
പിതാവ് എന്ന പദത്തിന് തന്നെ കളങ്കം ഉണ്ടാക്കിയ ഇയാൾ മരണശിക്ഷയിൽ കുറഞ്ഞ മറ്റൊന്നും അർഹിക്കുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ ശക്തമായതിനാൽ മേൽക്കോടതിയിൽ പോയാലും അനുകൂല വിധി നേടാൻ സാധ്യത കുറവാണെന്ന് പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു.

Leave a Reply