ചാവേര്‍’സിനിമയ്‌ക്കെതിരെ ഡീഗ്രേഡിംഗ് നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് സംവിധായകന്‍ ടിനു പാപ്പച്ചനും നിര്‍മ്മാതാവ് അരുണ്‍ നാരായണനും. നല്ലൊരു സിനിമയെ റിവ്യൂ ചെയ്ത് നശിപ്പിക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ ആദ്യ ദിനങ്ങളിലെ കളക്ഷനെ അത് ബാധിക്കുമെന്നും ടിനു പാപ്പച്ചന്‍ പറഞ്ഞു. പ്രസ് മീറ്റില്‍ സംസാരിക്കവെയാണ് ഇതേ കുറിച്ച് സംസാരിച്ചത്.
ഒക്ടോബര്‍ 5ന് ആണ് കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ തിയേറ്ററിലെത്തിയത്. എന്നാല്‍ ആദ്യ ദിനം തന്നെ നെഗറ്റീവ് റിവ്യു ആണ് വന്നിരുന്നത്. ഇപ്പോള്‍ ഈ വിഷയത്തെ കുറിച്ച് പറയുകയാണ് ടിനു.‘നല്ല സിനിമയെ റിവ്യൂ ചെയ്തു നശിപ്പിക്കാന്‍ കഴിയില്ല. പക്ഷേ നല്ല സിനിമയുടെ ആദ്യ ദിനങ്ങളിലെ കലക്ഷനെ അത് ഭയങ്കരമായി ബാധിക്കും. അതുകൊണ്ടാണ് ഹൈക്കോടതി പറഞ്ഞ കാര്യത്തോട് ഞാന്‍ യോജിക്കുന്നത്. റിവ്യൂ ചെയ്യേണ്ടവര്‍ക്ക് ചെയ്യാം ഒരു കുഴപ്പവുമില്ല അത് ഒരാഴ്ച കഴിഞ്ഞ് ചെയ്താല്‍ ഓക്കേ ആണ്. നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രശ്‌നം വരുന്നില്ല. ഒരു ഫിലിം മേക്കറിന് അപ്പുറത്ത് സിനിമക്ക് പണം മുടക്കുന്ന ഒരു ഇന്‍വെസ്റ്റര്‍ ഉണ്ടല്ലോ.’
‘പണ്ട് നമ്മുടെ നാട്ടിലെ തിയേറ്ററുകളില്‍ ആവറേജ് ഹിറ്റ്, സൂപ്പര്‍ ഹിറ്റ് എന്നിങ്ങനെ പല കാറ്റഗറിയില്‍ ആയിരുന്നു സിനിമ ഉണ്ടായിരുന്നത്. ഇന്ന് രണ്ടു തരാം കാറ്റഗറിയെ ഉള്ളൂ ഒന്ന് സൂപ്പര്‍ ഹിറ്റ്, രണ്ടു ഫ്‌ലോപ്പ്. ആവറേജ് ഹിറ്റ് എന്നിവ ഉണ്ടാകാനുള്ള അവസരം നിങ്ങള്‍ നല്‍കുന്നില്ല. നിങ്ങള്‍ തന്നെ ഒന്ന് പരിശോധിച്ച് നോക്കുക.’
‘ഞാന്‍ ഒരു പടം എടുത്തു എല്ലാവരും അത് സൂപ്പര്‍ ആണെന് പറയണം എന്ന് ഞങ്ങള്‍ പറയുന്നില്ല, അത് പ്രേക്ഷകന് തീരുമാനിക്കാം. പടം എടുത്ത് തിയേറ്ററില്‍ ഓടിക്കഴിഞ്ഞാല്‍ സംവിധായകനോ എഴുത്തുകാരനോ ഒന്നും പിന്നെ ഒരു അവകാശവുമില്ല. അത് ഉറപ്പായും പ്രേക്ഷകരുടെ തീരുമാനത്തിന് വിട്ടുകൊടുക്കുവാണ്.’
‘പക്ഷേ ഇന്‍ഡസ്ട്രിയെ സപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലും ഇതിനെ കാണാമല്ലോ’ എന്നാണ് ടിനു പാപ്പച്ചന്‍ പറയുന്നത്. സിനിമ ഒരു വലിയ പണച്ചെലവുള്ള വ്യവസായമാണ്. അതിനെ ആശ്രയിച്ചു നില്‍ക്കുന്നവരാണ് റിവ്യൂ ചെയ്യുന്നവരും. അതുകൊണ്ടു തന്നെ സിനിമ ഇറങ്ങിയ ഉടന്‍ മോശം റിവ്യൂ ചെയ്ത് സിനിമയെ തകര്‍ക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് നിര്‍മ്മാതാവ് അരുണും പറഞ്ഞു.