നായയെ ലൈംഗികമായി പീഡിപ്പിച്ച് 28കാരൻ അറസ്റ്റിൽ

നായയെ ലൈംഗികമായി പീഡിപ്പിച്ച് 28കാരൻ അറസ്റ്റിൽ

പെൺപട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മൂന്നാമത്തെ നിലയിൽ നിന്ന് താഴേക്ക് എറിയുകയും ചെയ്ത 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ഗ്രേറ്റർ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം. നായക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം.
ആൽഫ2 ഏരിയയിൽ മൂന്നു നിലകളുള്ള തന്റെ വീട്ടിന്റെ ബാൽക്കണിയിൽ വെച്ച് യുവാവ് പെൺ നായയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് എഴുന്നേറ്റ അയൽവാസി സംഭവം കണ്ടു. അയൽവാസിയുടെ ശബ്ദം കേട്ടതോടെ യുവാവ് പട്ടിയെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നു. സംഭവത്തിൽ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു.
പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഐപിസി 377 പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചു. സ്വകാര്യ കെട്ടിട നിർമാണ കമ്പനിയിലെ ജോലിക്കാരനാണ് പ്രതി. സംഭവ സമയത്ത് ഇയാല്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Leave a Reply