മരുമകളോട് ലൈംഗികാതിക്രമം, കോടാലിക്കൊണ്ട് ഭർത്താവിന്റെ കഴുത്തറുത്തു

മരുമകളോട് ലൈംഗികാതിക്രമം, കോടാലിക്കൊണ്ട് ഭർത്താവിന്റെ കഴുത്തറുത്തു

കോടാലി ഉപയോഗിച്ച് ഭർത്താവിനെ ദാരുണമായി കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബദൗണിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്.തേജേന്ദർ സിംഗ്(43) വീടിന് പുറത്ത് കിടന്നുറങ്ങുമ്പോഴാണ് ഭാര്യ കോടാലി ഉപയോഗിച്ച് കഴുത്തറുത്തതെന്ന് പൊലീസ് പറഞ്ഞു.

മകന്റെ ഭാര്യയ്‌ക്ക് നേരെ തേജേന്ദർ നടത്തിവന്ന ലൈംഗികാതിക്രമത്തിൽ നിന്നും രക്ഷിക്കാനായിരുന്നു കൊലപാതകം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഓഗസ്​റ്റ് 14 നാണ് തേജേന്ദറിനെ സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

അജ്ഞാതരാണ് കൊലപാതകത്തിന്റെ പിന്നിലെന്നാണ് കുടുംബം ആദ്യം പൊലീസിന് കൊടുത്ത മൊഴി.തുടർന്നുളള അന്വേഷണത്തിലാണ് 40കാരിയായ മിഥിലേഷ് ദേവിയാണ് കൊല ചെയ്തത് എന്ന് കണ്ടെത്തിയത്.തേജേന്ദർ തന്നെ മർദ്ദിക്കുകയും 19 വയസ് പ്രായമുളള മരുമകളെ പീഡിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് കൊല നടത്തിയത് എന്ന് പ്രതി പൊലീസിന് മൊഴി നൽകി

Leave a Reply