നീല ചിത്ര കേസില്‍ ജയിലില്‍; സ്വന്തം ജീവിതം സിനിമയാക്കാനൊരുങ്ങി രാജ് കുന്ദ്ര

നീല ചിത്ര കേസില്‍ ജയിലില്‍; സ്വന്തം ജീവിതം സിനിമയാക്കാനൊരുങ്ങി രാജ് കുന്ദ്ര

അ ശ്ലീല ചിത്രങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജയിലിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങിയ രാജ് കുന്ദ്ര തന്റെ ജീവിതം സിനിമയാക്കുന്നു. ബിസിനസ്മാനായ രാജ് കുന്ദ്ര നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവാണ്. ജയിലിലെ രണ്ട് മാസത്തെ ജീവിതമാണ് യുടി 69 എന്ന സിനിമയിലൂടെ പറയുന്നത്. രാജ് കുന്ദ്രയായി തന്നെയാണ് അദ്ദേഹം ചിത്രത്തില്‍ വേഷമിടുന്നത്.

ആക്ഷേപഹാസ്യത്തിലൂടെയാണ് സിനിമയുടെ അവതരണം. ആര്‍തര്‍ റോഡ് ജയില്‍ ജീവിതം അതുപോലെ തന്നെ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുകയാണ് രാജ് കുന്ദ്ര. ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ കാലഘട്ടമാണ് പച്ചയായി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും കുന്ദ്ര പറയുന്നു.

ഷാനവാസ് അലിയാണ് സംവിധാനം. കഥ രാജ് കുന്ദ്ര തന്നെയാണ്. വിക്രം ഭാട്ടിയുടേതാണ് തിരക്കഥ.അശ്ലീലചിത്രങ്ങള്‍ നിര്‍മിക്കുകയും അവ വിവിധ സൈറ്റുകളില്‍ വിതരണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. രണ്ടു മാസത്തിന് ശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

Leave a Reply