സാച്ചര കേരളം; പശുക്കിടാവിനെ കവുങ്ങില്‍ കെട്ടിയിട്ട് കയര്‍ കഴുത്തില്‍ മുറുക്കി കൊന്നു; സ്വകാര്യ ഭാഗത്ത് മരക്കോല്‍ കുത്തിക്കയറ്റി

സാച്ചര കേരളം; പശുക്കിടാവിനെ കവുങ്ങില്‍ കെട്ടിയിട്ട് കയര്‍ കഴുത്തില്‍ മുറുക്കി കൊന്നു; സ്വകാര്യ ഭാഗത്ത് മരക്കോല്‍ കുത്തിക്കയറ്റി

വയനാട്: പശുക്കിടാവിനെ കവുങ്ങില്‍ കെട്ടിയിട്ട് കയര്‍ കഴുത്തില്‍ മുറുക്കി കൊന്നു. കൂടാതെ സ്വകാര്യ ഭാഗത്ത് മരക്കോല്‍ കുത്തിക്കയറ്റുകയും ചെയ്തു. വയനാട് പൂതാടി ചെറുകുന്നിലാണ് സംഭവം. സംഭവത്തിന് പിന്നിൽ ഒരുകൂട്ടം സാമൂഹ്യ വിരുദ്ധരാണെന്ന് നാട്ടുകാർ ആരോപിച്ചു.

കൊവള കോളനിയിലെ വീട്ടമ്മയുടെ ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കൊന്നത്.തൊഴുത്തില്‍ കെട്ടിയ പശുവിനെ ഇന്നലെ രാവിലെയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കവുങ്ങും തോട്ടത്തില്‍ ജഡം കണ്ടെത്തുകയായിരുന്നു.

പശുക്കിടാവിന്റെ കൈയും കാലും കഴുത്തും കയറിട്ട് മുറുക്കിയ നിലയിലായിരുന്നു.കൂടാതെ പശുക്കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മരക്കോല്‍ കുത്തിക്കയറ്റുകയും ദേഹമാസകലം മുറിവേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കേണിച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply