യൂട്യൂബർ വാഹനാപകടത്തിൽ മരിച്ചു; മരണപ്പെട്ടത് ഇന്ത്യയിലാകെ വൈറലായ റീലിസിന്റെ ഉടമ

യൂട്യൂബർ വാഹനാപകടത്തിൽ മരിച്ചു; മരണപ്പെട്ടത് ഇന്ത്യയിലാകെ വൈറലായ റീലിസിന്റെ ഉടമ

ഷൂട്ടിങ്ങിന് പോകും വഴി യൂട്യൂബർ വാഹനപകടത്തിൽ മരണപെട്ടു. ഹാസ്യതാരവും യൂട്യൂബറുമായ ദേവ് രാജ് പട്ടേലാണ് മരിച്ചത്. ചത്തീസ്ഗഡിലെ റായ്പൂർ ലബന്ദി ഏരിയയിൽ വച്ചാണ് അപകടമുണ്ടായത്. ദേവ് രാജ് പട്ടേൽ സഞ്ചരിച്ച വാഹനത്തിൽ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. ദേവ് രാജ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

താരത്തിന്‍റെ യൂട്യൂബ് ചാനലിന് നാല് ലക്ഷത്തോളം സസ്ക്രൈബേഴ്സും ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 60,000 ഫോളോവേഴ്സും ഉണ്ട്. 2021ൽ ഭുവൻ ബാമിന്റെ വെബ് സീരീസായ ദിൻഡോരയിൽ ദേവ് രാജ് ‘വിദ്യാർഥി’യുടെ വേഷം ചെയ്തിരുന്നു.ദേവ് രാജിന്‍റെ വൈറൽ റീലിലെ ‘ദിൽ സേ ബുരാ ലഗ്താ ഹേ’ എന്ന എന്ന വാക്കുകൾ വളരെ ജനപ്രീതി നേടിയിരുന്നു.

Leave a Reply