കോഹ്‌ലി ഇനി ബൗളറുടെ റോളിലും: ആരാധകരെ ഞെട്ടിച്ച്‌ ഇന്ത്യന്‍ ബൗളിങ് കോച്ച്

കോഹ്‌ലി ഇനി ബൗളറുടെ റോളിലും: ആരാധകരെ ഞെട്ടിച്ച്‌ ഇന്ത്യന്‍ ബൗളിങ് കോച്ച്

വിരാട് കോഹ്‌ലിയെ ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഇന്ത്യന്‍ ബൗളിങ് കോച്ച് പരസ് മാംബ്രേ. നെതര്‍ലന്‍ഡ്‌സിനെതിരായ ലോകകപ്പ് മത്സരത്തില്‍ കോഹ്‌ലി ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 25-ാം ഓവറില്‍ ഡച്ച് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെയാണ് കോഹ്‌ലി മടക്കിയത്. ഇപ്പോള്‍ കോഹ്‌ലിയുടെ വിക്കറ്റ് നേട്ടത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബൗളിങ് കോച്ച് പരസ് മാംബ്രെ.
‘വിരാടിന്റെ വിക്കറ്റ് കാണാന്‍ നല്ല രസമുണ്ടായിരുന്നു. അവന്‍ ഫൈന്‍ ലെഗ് അല്‍പ്പം അഡ്ജസ്റ്റ് ചെയ്യുന്നത് എനിക്ക് കാണാമായിരുന്നു. എവിടേക്കാണ് ബൗള്‍ ചെയ്യാന്‍ പോകുന്നതെന്ന് കെഎല്‍ രാഹുലിന് വിരാട് സൂചന നല്‍കി. അവര്‍ തമ്മില്‍ മനോഹരമായ കമ്മ്യൂണിക്കേഷന്‍ ഉണ്ടായിരുന്നു. അവന്‍ ആ പന്ത് മനോഹരമായാണ് സ്വിങ് ചെയ്തത്. അത് നമുക്ക് പവര്‍പ്ലേയില്‍ ഉപയോഗിക്കാം’, മാംബ്രെ പറഞ്ഞു.
‘മധ്യനിരയില്‍ ബൗള്‍ ചെയ്യുകയെന്നതായിരുന്നു കോഹ്‌ലിയെ സംബന്ധിച്ചുണ്ടായിരുന്ന വെല്ലുവിളി. എന്നാല്‍ അത് അവന്‍ മനോഹരമായി തന്നെ ചെയ്തു. അതുകൊണ്ട് ഡെത്ത് ഓവറുകള്‍ അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. വലംകൈയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ കോഹ്‌ലി നല്ല രീതിയിലാണ് യോര്‍ക്കറുകള്‍ എറിയുന്നത്. അതിനാല്‍ ഡെത്ത് ഓവറുകളില്‍ അദ്ദേഹത്തെ ഉപയോഗിക്കാം’, മാംബ്രെ കൂട്ടിച്ചേര്‍ത്തു

Leave a Reply