കടം കൊടുത്ത 3000 രൂപ തിരിച്ച് നൽകിയില്ല; 21 കാരനെ കുത്തിക്കൊന്ന് ഉറ്റസുഹൃത്ത്, ഞെട്ടിക്കുന്ന ദൃശ്യം

കടം കൊടുത്ത 3000 രൂപ തിരിച്ച് നൽകിയില്ല; 21 കാരനെ കുത്തിക്കൊന്ന് ഉറ്റസുഹൃത്ത്, ഞെട്ടിക്കുന്ന ദൃശ്യം

ന്യൂഡല്‍ഹി: കടം കൊടുത്ത 3000 രൂപ തിരിച്ച്‌ ചോദിച്ച്‌ 21 കാരനെ ഡല്‍ഹിയില്‍ കുത്തിക്കൊന്നു. യൂസുഫ് അലി എന്ന ഇരുപത്തിയൊന്നുകാരനാണ് കൊല്ലപ്പെട്ടത്.

ഇയാള്‍ക്ക് പണം കൊടുത്ത ഷാരൂഖ് ഖാന്‍ എന്ന ഉറ്റസുഹൃത്താണ് അക്രമം നടത്തിയത്. ബുധനാഴ്ച നടന്ന സംഭവത്തില്‍ യൂസുഫിന്റെ ശരീരത്ത് 17 തവണയാണ് കുത്തേറ്റത്. കുത്തേറ്റ് വഴിയില്‍ കിടന്ന യൂസുഫ് രക്തം വാര്‍ന്നാണ് മരിച്ചത്.

സംഭവത്തിന്റെ രണ്ടു മിനിറ്റ് നീളുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ദൃശ്യങ്ങളിൽ സംഭവം ആള്‍ക്കാര്‍ കൂടി നിന്ന് കാണുന്നതും രക്ഷപ്പെടാനുള്ള യൂസുഫ് ഷാരൂഖിന്റെ ശ്രമത്തെ തടഞ്ഞുകൊണ്ട് കഴൂത്തില്‍ ശക്തിയോടെ അമർത്തുന്നതും ചവിട്ടി അക്രമിയെ മാറ്റാന്‍ യൂസുഫ് ശ്രമിക്കുന്നതും വ്യക്തായി കാണിക്കുന്നുണ്ട്. അവസാനം നാട്ടുകാര്‍ ചേർന്ന് അക്രമിയെ തള്ളി മാറ്റുകയായിരുന്നു.ശരീരത്തിൽ 17 തവണ കുത്തേറ്റ യൂസഫ് സംഭവസ്ഥലത്ത് ചോര വാർന്നു മരിക്കുകയായിരുന്നു.

പണത്തിന്റെ കാര്യത്തില്‍ ഏതാനും ദിവസമായി ഷാരൂഖ് മകനെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു എന്ന് യൂസുഫിന്റെ പിതാവ് പോലീസിനോട് വെളിപ്പെടുത്തി.. ഒന്നര മാസം മുമ്ബാണ് യൂസുഫ് ഷാരൂഖിനോട് 3000 രൂപ കടം വാങ്ങിയത്. കഴിഞ്ഞ മുഹറത്തിന് ഈ പണത്തിന്റെ കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തർക്കമുണ്ടായിരുന്നതായും പിതാവ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.

സഹോദരിയെ സമീപത്തുള്ള സ്കൂളിൽ കൊണ്ടാക്കിയതിന് ശേഷം തിരിച്ചു വരികയായിരുന്നു യൂസഫ്. ഈ സമയത്താണ് അക്രമി യുസുഫിനെ ആക്രമിച്ചത്.17 തവണയാണ് ഷാരൂഖ് യൂസുഫിനെ കുത്തിയത്. രക്ഷപ്പെടാന്‍ യൂസുഫ് സമീപത്തെ കടയുടെ അരികില്‍ ഷാരൂഖ് പിന്നാലെ വന്ന് കഴുത്തില്‍ പിടിച്ച്‌ താഴെയിട്ട് പല തവണ കുത്തുകയായിരുന്നു. നാട്ടുകാര്‍ ചിലര്‍ വന്ന് ഷാരൂഖിനെ തടയുകയും കത്തി പിടിച്ചു വാങ്ങുകയും ചെയ്തതിനെ തുടർന്നാണ് ഷാരുഖ് മർദ്ദനം നിർത്തിയത്. പിന്നീട് നാട്ടുകര്‍ ഷാരൂഖിനെ മര്‍ദ്ദിക്കുന്ന സമയത്തെല്ലാം വഴിയില്‍ ചോരയൊലിച്ച്‌ കിടക്കുകയായിരുന്ന യൂസുഫ് ഉടന്‍ മരണത്തിന് കീഴടങ്ങി.

Leave a Reply